പ്രതിഷേധ റാലിയും സമ്മേളനവും
Saturday 03 May 2025 2:21 AM IST
അമ്പലപ്പുഴ:വഖ്ഫ് ഭേദഗതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് അമ്പലപ്പുഴ താലുക്ക് ദക്ഷിണ മേഖലാ ജമാ അത്ത് അസോസിയേഷന്റെ നേതൃത്വത്തിൽ ഇന്ന് പ്രതിഷേധ റാലിയും സമ്മേളനവും സംഘടിപ്പിക്കുമെന്ന് അസോസിയേഷൻ പ്രസിഡന്റ് സി.എ.സലിം ചക്കിട്ടപ്പറമ്പിൽ,ജനറൽ സെക്രട്ടറി ടി.എ.താഹ പുറക്കാട്. ട്രഷറർ ഇബ്രാഹിം കുട്ടി വിളക്കേഴം,സി.ആർ.പി അബ്ദുൾ ഖാദർ,നവാസ് പൊഴിക്കര എന്നിവർ പറഞ്ഞു. വൈകിട്ട് 4ന് പുന്നപ്ര വണ്ടാനം ഷറഫുൽ ഇസ്ളാം മസ്ജിദ് അങ്കണത്തിൽ നിന്നാരംഭിക്കുന്ന റാലി വളഞ്ഞ വഴിയിൽ സമാപിക്കും.തുടർന്ന് നടക്കുന്ന സമ്മേളനം കെ.സി.വേണുഗോപാൽ എം.പി ഉദ്ഘാടനം ചെയ്യും.സി.എ.സലിം ചക്കിട്ടപ്പറമ്പിൽ അദ്ധ്യക്ഷനാകും.എച്ച്.സലാം എം.എൽ.എ മുഖ്യാതിഥിയാകും. എൻ.അലി അബ്ദുല്ല മുഖ്യപ്രഭാഷണവും നടത്തും.