കെ.എസ്.ഡി.പി സ്നേഹസംഗമം

Saturday 03 May 2025 1:21 AM IST

ആലപ്പുഴ: പൊതുമേഖല സ്ഥാപനമായ കേരള ഡ്രഗ്‌സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസിൽ (കെ.എസ്.ഡി.പി) നിന്ന് വിരമിച്ചവരുടെ കൂട്ടായ്മ കെ.എസ്.ഡി.പി എക്‌സ് എംപ്ലോയീസ് ഫോറം 'സ്‌നേഹസംഗമം' ഞായറാഴ്ച ആലപ്പുഴ തിരുവമ്പാടി എച്ച്.എസിൽ നടക്കും. രാവിലെ 10ന് സമ്മേളനം ഡോ.കെ.പി.ഹെഗ്‌ഡേ ഉദ്ഘാടനം ചെയ്യും. ആരോഗ്യപരമായി അവശതത അനുഭവിക്കുന്നവർക്ക് കൈത്താങ്ങാകുവാനും പരസ്പരം സ്നേഹം പങ്കുവയ്ക്കാനുമാണ് കൂട്ടായ്മ സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു. പ്രസിഡന്റ് പി.കെ. ഹരികുമാർ, വൈസ് പ്രസിഡന്റ് ജഗദീഷ് ബോസ്, സെക്രട്ടറി സി.എസ്. സുധി, ആർ. സുധാകരൻ, എൻ.കെ.കുസുമകുമാർ എന്നിവർ പങ്കെടുത്തു.