മംഗളൂരു അക്രമം: സിദ്ധരാമയ്യയെ കാര്യങ്ങൾ ധരിപ്പിച്ച് മന്ത്രി ദിനേശ് ഗുണ്ടുറാവു
മംഗളുരു: മംഗളുരു നഗരത്തിലും പരിസരങ്ങളുമായി ഉണ്ടായ കൊലപാതകങ്ങളും അക്രമങ്ങളും സംബന്ധിച്ച സ്ഥിതിഗതികൾ കർണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ ധരിപ്പിച്ച് മന്ത്രി ദിനേശ് ഗുണ്ടുറാവു. അക്രമികൾക്കെതിരെ കർശനമായ നടപടി എടുക്കാൻ നിർദേശം നൽകിയതായുി മുഖ്യമന്ത്രി മന്ത്രി ദിനേശ് ഗുണ്ടുറാവുവിനെ അറിയിച്ചു.
അതിനിടെ ബജ്പെയിൽ കൊല്ലപ്പെട്ട സുഹാസ് ഷെട്ടിയുടെ മൃതദേഹം വിലാപയാത്രയായി മംഗളുരു ബി.സി റോഡിൽ എത്തിച്ചു പൊതുദർശനത്തിന് വച്ചു. എം.എൽ.എമാർ,ആർ എസ് എസ് നെതാക്കൾ തുടങ്ങി നൂറുകണക്കിന് ജനാവലി അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയിരുന്നു.
ഇതിനിടെ ബജ്‌പെയിൽ കൊല്ലപ്പെട്ട സുഹാസ് ഷെട്ടിയുടെ കൊലപാതകത്തിന് പ്രതികാരം ചെയ്യാനായി ഓട്ടോറിക്ഷാ ഡ്രൈവറെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഉഡുപ്പി ജില്ലയിലെ ഹിരിയഡ് സ്വദേശികളായ സന്ദേശ് (31), സുശാന്ത് (32) എന്നിവരെയാണ് ഹിരിയഡ് പൊലീസ് രാത്രി പിടികൂടിയത്. പ്രതികൾ ഉപയോഗിച്ച മോട്ടോർ സൈക്കിളും പോലീസ് കസ്റ്റഡിയിലെടുത്തു.പ്രതികൾ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു.