കെ.ഡബ്ല്യു.എ.പി.ഒ ജില്ലാ സമ്മേളനം
തിരുവനന്തപുരം: കേരള വാട്ടർ അതോറിട്ടി പെൻഷണേഴ്സ് ഓർഗനൈസേഷൻ (കെ.ഡബ്ല്യു.എ.പി.ഒ) ജില്ലാ സമ്മേളനം സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് പുഷ്പലത ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് ഗോപാലകൃഷ്ണൻ നായർ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ലീലാമണി, പി.ഒ.രാജൻ, കെ.എസ്.ആർ.ടി.സി പെൻഷനേഴ് ഓർഗനൈസേഷൻ സംസ്ഥാന സെക്രട്ടറി മസ്താൻ ഖാൻ,കേരള വാട്ടർ അതോറിട്ടി എംപ്ലോയിസ് യൂണിയൻ (സി.ഐ.ടി.യു) ജില്ലാ പ്രസിഡന്റ് പി.എസ്.അജയകുമാർ,അക്വ ജില്ലാ പ്രസിഡന്റ് മണിമഞ്ജുഷ, കെ.ഡബ്ലിയു.എ.പി.ഒ കൊല്ലം ജില്ലാ സെക്രട്ടറി എസ്.രവീന്ദ്രൻ, സംസ്ഥാന ട്രഷറർ കെ.ഹരി,സംസ്ഥാന സെക്രട്ടറി കെ.മോഹനൻ നായർ എന്നിവർ സംസാരിച്ചു.സെക്രട്ടറി വി.ഹരികുമാർ പ്രവർത്തനറിപ്പോർട്ടും ട്രഷറർ എം.കെ.വാസുദേവൻ നായർ വരവുചെലവ് കണക്കും ജനറൽ സെക്രട്ടറി ടി.വത്സപ്പൻനായർ സംഘടനാറിപ്പോർട്ടും അവതരിപ്പിച്ചു. പുതിയ ഭാരവാഹികളായി കെ.ഗോപാലകൃഷ്ണൻ നായർ (പ്രസിഡന്റ്), വി.ഹരികുമാർ (സെക്രട്ടറി), എസ്.അഷറഫ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.