ഉമ്മൻ ചാണ്ടി സ്മൃതി സംഗമം
Saturday 03 May 2025 3:03 AM IST
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ ഉദ്ഘാടന സമ്മേളനത്തിൽ യഥാർത്ഥ ശില്പിയായ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേര് പരാമർശിക്കാത്ത മുഖ്യമന്ത്രിയുടെ നടപടി രാഷ്ട്രീയ അൽപ്പത്തരമാണെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി എം. ലിജു പറഞ്ഞു. ജില്ലാ കോൺഗ്രസ് കമ്മിറ്റി പാളയത്ത് സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി സ്മൃതി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡി.സി.സി പ്രസിഡന്റ് പാലോട് രവി അദ്ധ്യക്ഷത വഹിച്ചു. എൻ. പീതാംബരകറുപ്പ്, എൻ. ശക്തൻ, വി.എസ്. ശിവകുമാർ, ജി.എസ്.ബാബു, കരകുളം കൃഷ്ണപിള്ള, ശരശ്ചന്ദ്രപ്രസാദ്,മണക്കാട് സുരേഷ്, ചെമ്പഴന്തി അനിൽ, ഡി.സി.സി ,ബ്ലോക്ക് മണ്ഡലം പ്രസിഡന്റുമാരും ജനപ്രതിനിധികളും പങ്കെടുത്തു.