കുറ്റിമൂട് ശാഖ

Saturday 03 May 2025 2:04 AM IST

കല്ലറ:എസ്.എൻ.ഡി.പി യോഗം കുറ്റിമൂട് ശാഖയുടെയും തിരുവനന്തപുരം ക്യാൻസർ സെന്ററിന്റെയും തിരുവനന്തപുരം അഹല്യ ഐ ഫൗണ്ടേഷന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നടന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് കുറ്റി മൂട് ശാഖയുടെ പ്രസിഡന്റ് കെ.എസ്.ബിമൽരാജ് ഉദ്ഘാടനം ചെയ്തു.ശാഖാ സെക്രട്ടറി ടി.കെ.പവിത്രൻ സ്വാഗതം പറഞ്ഞു.എക്സിക്യൂട്ടീവ് അംഗങ്ങളായ ഹരികുമാർ,ചന്ദ്രദാസ്,രാജി, സജില.യമുന,ലക്ഷ്മി,ബേബി,വനിതാ സംഘം കേന്ദ്ര കമ്മിറ്റി അംഗങ്ങളായ നിഷ,സിംന തുടങ്ങിയവർ പങ്കെടുത്തു.