മേയ് ദിന റാലി

Saturday 03 May 2025 2:05 AM IST

കിളിമാനൂർ:സി.ഐ.ടി.യു കിളിമാനൂർ ഏരിയ കമ്മിറ്റി മേയ് ദിന റാലി സംഘടിപ്പിച്ചു.പുതിയകാവിൽ നിന്നാരംഭിച്ച റാലി സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം ബി.പി .മുരളി ഫ്ലാഗ് ഓഫ്‌ ചെയ്തു.കിളിമാനൂർ കെ.എസ്.ആർ.ടി.സി ജംഗ്ഷനിൽ സമാപിച്ചു. തുടർന്ന് നടന്ന സമാപനയോഗം സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം ജി.രാജു ഉദ്ഘാടനം ചെയ്തു.സി.ഐ.ടി.യു ഏരിയാ പ്രസിഡന്റ് ഇ.ഷാജഹാൻ അദ്ധ്യക്ഷനായി.സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം ശ്രീജ ഷൈജു ദേവ്, സി.പി.എം ഏരിയ സെക്രട്ടറി തട്ടത്തുമല ജയചന്ദ്രൻ,സി.ഐ.ടി.യു ജില്ലാ ജോയിന്റ് സെക്രട്ടറി ജി.വിജയകുമാർ,ജ്യോതി, ആർ.കെ.ബൈജു,വി.ബിനു,എം.ഷാജഹാൻ ,പുളിമാത്ത് രാജേന്ദ്രൻ,എ.ഫത്തഹു ദീൻ,കെ.ജെ.സുധീർ,എസ്.ലുക്കുമാൻ തുടങ്ങിയവർ സംസാരിച്ചു.കെ വത്സലകുമാർ സ്വാഗതം പറഞ്ഞു.