മാതൃശിശു സംഗമം

Saturday 03 May 2025 2:23 AM IST

ആറ്റിങ്ങൽ:ആറ്റിങ്ങൽ അമർ ഹോസ്പിറ്റലിന്റെ 22-ാം വാർഷികാഘോഷവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച മാതൃശിശു സംഗമം നഗരസഭ ചെയർപേഴ്സൺ അഡ്വ.എസ്. കുമാരി ഉദ്ഘാടനം ചെയ്തു.മുൻ മുനിസിപ്പൽ ചെയർ പേഴ്സൺ വസുമതി ജി. നായർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കൗൺസിലർമാരായി സുജി.സി,ശാന്തകുമാരി അമ്മ എന്നിവർ പങ്കെടുത്തു. തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് ക്യാഷ് അവാർഡും പങ്കെടുത്ത എല്ലാ കുട്ടികൾക്കും സമ്മാനങ്ങളും വിതരണം ചെയ്തു.മാനേജിംഗ് ഡയറക്ടർ ഡോ.പി.രാധാകൃഷ്ണൻനായർ സ്വാഗതവും മെഡിക്കൽ സൂപ്രണ്ട് ഡോ. ഇന്ദിര വിജയകൃഷ്ണൻ നന്ദിയും പറഞ്ഞു.