രാഷ്ട്രീയ വിധേയത്വം അവസാനിപ്പിക്കണം

Saturday 03 May 2025 12:00 AM IST

തൃശൂർ: ജീവനക്കാരുടെ നിയമനങ്ങളും സ്ഥലംമാറ്റവും ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഭരണസ്വാധീനത്തിന് വഴങ്ങി രാഷ്ട്രീയ താല്പര്യ പ്രകാരം സർക്കാർ ഉത്തരവ് പുറപ്പെടുവിപ്പിക്കുന്ന വകുപ്പ് മേധാവികളുടെ നിയമവിരുദ്ധ നടപടികൾ അവസാനിപ്പിക്കണമെന്ന് കേരള എൻ.ജി.ഒ സംഘ് സംസ്ഥാന ജനറൽ സെക്രട്ടറി എസ്. രാജേഷ് ആവശ്യപ്പെട്ടു. തൃശൂർ ജില്ലാ പ്രവർത്തക യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് പ്രശാന്ത് കളരിക്കൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി വി. വിശ്വകുമാർ, സംസ്ഥാന സമിതി അംഗങ്ങളായ എം. രാജഗോപാൽ, ടി. എ. സുഗുണൻ, ജില്ലാ സെക്രട്ടറി ജയൻ പൂമംഗലം, ജില്ലാ ട്രഷറർ ടി. സി. വിഷ്ണു എന്നിവർ പ്രസംഗിച്ചു.