മേയ് ദിന ആഘോഷം
Saturday 03 May 2025 12:46 AM IST
തൃശൂർ: കാർഷിക സർവകലാശാലയിൽ ലേബർ അസോസിയേഷൻ (എ.ഐ.ടി.യു.സി) പ്രവർത്തകരുടെ നേതൃത്വത്തിൽ വിവിധയിടങ്ങളിലായി മേയ് ദിന പതാകകൾ ഉയർത്തി. വെള്ളാനിക്കരയിൽ യൂണിറ്റ് ജനറൽ സെക്രട്ടറി സിജോ വി. ജോണി പതാക ഉയർത്തി. ബിനോയ് വർഗീസ് അദ്ധ്യക്ഷനായി. സംസ്ഥാന ഭാരവാഹികളായ പി.എസ്. ഷമീർ, കെ.ആർ. രഞ്ജിത്, ടി.സി. ചിന്നു തുടങ്ങിയവർ സംസാരിച്ചു. സന്തോഷ്, പ്രവീൺ എന്നിവർ നേതൃത്വം നൽകി. മണ്ണുത്തിയിൽ സംസ്ഥാന സെക്രട്ടറി കെ.എസ്. രഞ്ചു പതാക ഉയർത്തി. വി.എം. അക്ബർ അദ്ധ്യക്ഷനായി. ചടങ്ങിൽ കെ.എസ്. സുഷീൽ, സന്തോഷ് എന്നിവർ സംസാരിച്ചു.