രക്തസാക്ഷികൾക്ക് കണ്ണീർ കാവ്യാഞ്ജലി
തൃശൂർ: ജാതിയോ മതവിശ്വാസമോ ഒന്നുമല്ല വർഗീയതയാണ് ഭീകരവാദത്തിന് വിത്തു പാകുന്നതെന്ന് ഗാനരചയിതാവും സംവിധായകനുമായ എം. ഡി. രാജേന്ദ്രൻ. കെ.പി.സി.സി സംസ്‌കാര സാഹിതി തൃശൂർ ജില്ലാ കമ്മിറ്റി ഡി.സി.സിയിൽ സംഘടിപ്പിച്ച പഹൽ ഗാം രക്തസാക്ഷികൾക്ക് കണ്ണീർ കാവ്യാഞ്ജലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പുതിയ ജില്ലാ കമ്മിറ്റി ഭാരവാഹികളെ യു.ഡി.എഫ് ചെയർമാൻ ടി.വി. ചന്ദ്രമോഹൻ ആദരിച്ചു. സംസ്‌കാര സാഹിതി അംഗത്വ വിതരണം കെ.പി.സി.സി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത് നിർവഹിച്ചു. ഗിന്നസ് സത്താർ ആദൂർ അദ്ധ്യക്ഷനായി. എൻ. ശ്രീകുമാർ, മോഹൻ ദാസ് ചെറുതിരുത്തി, പി. എൽ. ജോമി, ഡോ. ഷാജു നെല്ലായ്, കൺവീനർ അനിൽ സാമ്രാട്ട് , രാമചന്ദ്രൻ പുതൂർക്കര എന്നിവർ പ്രസംഗിച്ചു. വി. കെ വർഗീസ്, പി. ബി. രമാദേവി, എടത്ര ജയൻ, ഉണ്ണിക്കൃഷ്ണൻ പുലരി, പുഷ്പൻ ആശാരിക്കുന്ന്, ഇ.പി. മുഹമ്മദ് പട്ടിക്കര, ഉണ്ണികൃഷ്ണൻ അടാട്ട്, ജ്യോതിരാജ് തെക്കൂട്ട്, ഷെഫി കൊട്ടാരത്തിൽ, അഡ്വ. സുജിത്ത്, ഒ. യു ബഷീർ, അരുൺ ഗാന്ധി ഗ്രാമം തുങ്ങിയവർ കാവ്യാലാപനം നടത്തി.