പൂരമിങ്ങെത്തി,പ്രതിസന്ധിയായി ആനക്ഷാമം

Saturday 03 May 2025 1:07 AM IST

തൃശൂർ: പൂരത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ആനകളെ എത്തിക്കാനുള്ള നെട്ടോട്ടത്തിൽ ദേവസ്വങ്ങൾ. ഫിറ്റ്‌നസ് പരിശോധന കഴിയുന്നതോടെ ആനകളുടെ എണ്ണം കുറയുമെന്ന ആശങ്കയാണ് നിലനിൽക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ആനകളെ എത്തിക്കാൻ അനുമതി ലഭിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം. പറമേക്കാവ് വിഭാഗം കഴിഞ്ഞ വർഷം 42 ആനകളെയാണ് സജ്ജീകരിച്ചിരുന്നത്. എന്നാൽ ഇത്തവണ 28 ആനകളെയാണ് എത്തിക്കാനായത്. പൂരത്തിനെത്തുന്ന ആനകൾ കൃത്യമായി ഫിറ്റ്‌നസ് പരിശോധനക്ക് ശേഷമാണ് പങ്കെടുപ്പിക്കുന്നത്. ഇതോടെ പ്രതീക്ഷിക്കുന്ന ആനകളുടെ എണ്ണം കുറയും. വനംമന്ത്രിയുമായി നടത്തിയ യോഗത്തിൽ ദേവസ്വങ്ങൾ ആശങ്കയറിയിച്ചിരുന്നു. കഴിഞ്ഞവർഷം ഘടകപൂരങ്ങൾക്ക് ആനകളെ ആവശ്യാനുസരണം ലഭിച്ചിരുന്നില്ല. സർക്കാർ വിഷയത്തിൽ ഇടപെടണമെന്നാണ് ദേവസ്വങ്ങളുടെ ആവശ്യം. ഏതാനും വർഷം മുമ്പ് വരെ 150 ഓളം ആനകൾ എത്തിയിരുന്നു. പൂരത്തിന് സംസ്ഥാനത്തിന് പുറത്ത് നിന്ന് ഫിറ്റ്‌നസ് പരിശോധന പൂർത്തിയായി ആരോഗ്യമുള്ള ആനകളെ എത്തിക്കാൻ അനുവദിക്കണമെന്നാണ് ദേവസ്വങ്ങളുടെ ആവശ്യം.

ആവശ്യം നൂറോളം ആനകൾ

പൂരത്തിലെ പ്രധാന പങ്കാളികളായ പാറമേക്കാവ്, തിരുവമ്പാടി വിഭാഗങ്ങൾക്ക് എട്ട് ഘടക പൂരങ്ങൾക്കുമായി നൂറോളം ആനകളെയാണ് ആവശ്യം. എണ്ണം കുറഞ്ഞാൽ എഴുന്നള്ളിപ്പിന് ശേഷം ആനകൾക്ക് കൃത്യമായ വിശ്രമം ലഭിക്കാതെ വരും. ഇത് വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് ദേവസ്വങ്ങൾ പറയുന്നു. തിരുവമ്പാടി മൂന്ന് ഘടകക്ഷേത്രങ്ങൾക്കും പാറമേക്കാവ് അഞ്ച് ഘടക ക്ഷേത്രങ്ങൾക്കുമാണ് ആനയെ നൽകുന്നത്. പാറമേക്കാവ്, തിരുവമ്പാടി വിഭാഗങ്ങൾക്കായി 15 ആനകൾ അണിനിരക്കും. പാറമേക്കാവ്, തിരുവമ്പാടി വിഭാഗങ്ങളാണ് മൊത്തത്തിലുള്ള ആനകളെ തെരഞ്ഞെടുത്ത് ഘടകപൂരങ്ങൾക്ക് നൽകുന്നത്. വനം വകുപ്പിന്റെയും മൃഗസംരക്ഷണ വകുപ്പിന്റെയും കർശന പരിശോധനകൾക്ക് ശേഷമേ ആനകളുടെ പൂരപ്രവേശനം.

​ന്ന് ​മോ​ക്ക് ​ഡ്രിൽ

തൃ​ശൂ​ർ​ ​:​ ​പൂ​ര​ത്തി​നു​ള്ള​ ​ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ ​പൂ​ർ​ത്തി​യാ​യ​തോ​ടെ​ ​ജി​ല്ലാ​ ​ദു​ര​ന്ത​നി​വാ​ര​ണ​ ​അ​തോ​റി​ട്ടി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ഇ​ന്ന് ​രാ​വി​ലെ​ 10.30​ ​ന് ​തേ​ക്കി​ൻ​ക്കാ​ട് ​മൈ​താ​ന​ത്ത് ​മോ​ക്ക് ​ഡ്രി​ൽ​ ​ന​ട​ക്കു​മെ​ന്ന് ​ജി​ല്ലാ​ ​ക​ള​ക്ട​ർ​ ​അ​ർ​ജു​ൻ​ ​പാ​ണ്ഡ്യ​ൻ​ ​അ​റി​യി​ച്ചു.​ ​വി​വി​ധ​ ​വ​കു​പ്പു​ക​ളു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​പൂ​രം​ ​മു​ന്നൊ​രു​ക്കം​ ​യോ​ഗം​ ​വി​ല​യി​രു​ത്തി.​ ​ഘ​ട​ക​ ​പൂ​ര​ങ്ങ​ൾ​ ​സ​മ​യ​ക്ര​മം​ ​പാ​ലി​ച്ച് ​ന​ട​ത്ത​ണ​മെ​ന്നും​ ​യോ​ഗം​ ​നി​ർ​ദ്ദേ​ശി​ച്ചു.

ഡ്രോ​ൺ​ ​നി​രീ​ക്ഷ​ണം

പ​ഹ​ൽ​ഗാം​ ​ആ​ക്ര​മ​ണ​ത്തി​ന്റെ​ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ​ ​പൊ​ലീ​സ് ​ഡ്രോ​ൺ​ ​നി​രീ​ക്ഷ​ണം​ ​ശ​ക്ത​മാ​ക്കും.​ ​പൂ​രം​ ​വ്യാ​ജ​ ​പാ​സു​ക​ൾ​ക്കെ​തി​രെ​ ​ക​ർ​ശ​ന​ ​ന​ട​പ​ടി​ ​സ്വീ​ക​രി​ക്കും.​ ​യോ​ഗ​ത്തി​ൽ​ ​സി​റ്റി​ ​പൊ​ലീ​സ് ​ക​മ്മീ​ഷ​ണ​ർ​ ​ആ​ർ.​ ​ഇ​ള​ങ്കോ,​ ​എ.​ഡി.​എം​ ​ടി.​ ​മു​ര​ളി,​ ​സ​ബ് ​ക​ള​ക്ട​ർ​ ​അ​ഖി​ൽ​ ​വി.​ ​മേ​നോ​ൻ,​ ​കൊ​ച്ചി​ൻ​ ​ദേ​വ​സ്വം​ ​ബോ​ർ​ഡ് ​പാ​റ​മേ​ക്കാ​വ്,​ ​തി​രു​വ​മ്പാ​ടി​ ​ദേ​വ​സ്വം​ ​അ​ധി​കൃ​ത​ർ​ ​എ​ന്നി​വ​ർ​ ​പ​ങ്കെ​ടു​ത്തു.​ ​ജി​ല്ലാ​ ​ക​ള​ക്ട​ർ​ ​അ​ർ​ജു​ൻ​ ​പാ​ണ്ഡ്യ​ൻ​ ​വെ​ടി​ക്കെ​ട്ട് ​ന​ട​ക്കു​ന്ന​ ​സ്ഥ​ല​വും​ ​ഇ​ല​ഞ്ഞി​ത്ത​റ​മേ​ളം​ ​ന​ട​ക്കു​ന്ന​ ​സ്ഥ​ല​വും​ ​മ​റ്റും​ ​സ​ന്ദ​ർ​ശി​ച്ചു.

വി​ണ്ണി​ൽ​ ​വി​സ്മ​യം​ ​തീ​ർ​ക്കാ​ൻ, സാ​മ്പി​ൾ​ ​വെ​ടി​ക്കെ​ട്ട് ​നാ​ളെ

തൃ​ശൂ​ർ​:​ ​വി​ണ്ണി​ൽ​ ​ക​രി​മ​രു​ന്നി​ന്റെ​ ​വി​സ്മ​യം​ ​തീ​ർ​ക്കാ​ൻ​ ​സാ​മ്പി​ൾ​ ​വെ​ടി​ക്കെ​ട്ട് ​നാ​ളെ.​ ​പൂ​ര​ന​ഗ​രി​യെ​ ​ത്ര​സി​പ്പി​ക്കാ​ൻ​ ​മൈ​ത​നാ​ത്ത് ​തി​രു​വ​മ്പാ​ടി​യു​ടെ​യും​ ​പാ​റ​മേ​ക്കാ​വി​ന്റെ​യും​ ​ഒ​രു​ക്ക​ങ്ങ​ൾ​ ​ത​കൃ​തി​യാ​ണ്.​ ​എ​ന്നാ​ൽ​ ​പു​റ​ത്തു​വ​രു​ന്ന​ ​മ​ഴ​ ​മു​ന്ന​റി​യി​പ്പു​ക​ൾ​ ​ഏ​റെ​ ​ആ​ശ​ങ്ക​ ​സൃ​ഷ്ടി​ക്കു​ന്നു​ണ്ട്.​ ​ആ​ദ്യം​ ​തി​രു​വ​മ്പാ​ടി​ ​വി​ഭാ​ഗ​വും​ ​തു​ട​ർ​ന്ന് ​പാ​റ​മേ​ക്കാ​വും​ ​ക​രി​മ​രു​ന്നി​ന് ​തി​രി​കൊ​ളു​ത്തും.

സ​ർ​ജി​ക്ക​ൽ​ ​സ്‌​ട്രൈ​ക്കി​ന് ​തി​രു​വ​മ്പാ​ടി

പ​ഹ​ൽ​ഗാം​ ​ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്റെ​ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ​ ​രാ​ജ്യ​ത്തി​ന് ​പി​ന്തു​ണ​യ​ർ​പ്പി​ച്ച് ​സ​ർ​ജി​ക്ക​ൽ​ ​സ്‌​ട്രൈ​ക്കും​ ​മാ​ജി​ക് ​ക്രി​സ്റ്റ​ലും​ ​ഡ്രാ​ഗ​ൺ​ ​ഫ്‌​ളൈ​റ്റു​മാ​ണ് ​ഇ​ത്ത​വ​ണ​ത്തെ​ ​സാ​മ്പി​ളി​ൽ​ ​തി​രു​വ​മ്പാ​ടി​യു​ടെ​ ​മാ​സ്റ്റ​ർ​ ​പീ​സ്.​ ​ഒ​രു​ ​അ​മി​ട്ടി​ൽ​ ​നി​ന്ന് ​ഒ​ന്നി​നും​ ​പു​റ​കെ​ ​മ​റ്റൊ​ന്നാ​യി​ ​ആ​റ് ​മാ​ജി​ക് ​ക്രി​സ്റ്റ​ലു​ക​ളാ​ണ് ​മ​റ്റൊ​രു​ ​പ്ര​ത്യേ​ക​ത.​ ​ഇ​ത്ത​വ​ണ​യും​ ​തി​രു​വ​മ്പാ​ടി​ ​പ​ര​മ്പ​രാ​ഗ​ത​ ​വെ​ടി​ക്കെ​ട്ടി​ന് ​പ്ര​ധാ​ന്യം​ ​ന​ൽ​കി​ ​പു​ത്ത​ൻ​ ​പ​രീ​ക്ഷ​ണ​ങ്ങ​ൾ​ക്ക് ​ത​യ്യാ​റെ​ടു​ക്കു​ക​യാ​ണെ​ന്ന് ​ക​ൺ​വീ​ന​ർ​ ​പി.​ശ​ശി​ധ​ര​ൻ​ ​പ​റ​ഞ്ഞു.​ ​മു​ണ്ട​ത്തി​ക്കോ​ട് ​സ​തീ​ഷാ​ണ് ​ഇ​ത്ത​വ​ണ​ ​ലൈ​സ​ൻ​സ്.

മാ​സ്റ്റ​ർ​ ​പീ​സു​മാ​യി​ ​പാ​റ​മേ​ക്കാ​വ്

ആ​കാ​ശ​ത്ത് ​ക​രി​മ​രു​ന്നു​കൊ​ണ്ട് ​ഇ​ടി​യും​ ​മി​ന്ന​ലും​ ​സൃ​ഷ്ടി​ക്കാ​നു​ള്ള​ ​ഒ​രു​ക്ക​ത്തി​ലാ​ണ് ​പാ​റ​മേ​ക്കാ​വ് ​വി​ഭാ​ഗം.​ ​തൃ​ശൂ​ർ​ ​പൂ​ര​ത്തി​ന്റെ​ ​മാ​സ്റ്റ​ർ​ ​പീ​സാ​യ​ ​കു​ട​മാ​റ്റ​ത്തെ​ ​അ​നു​സ്മ​രി​പ്പി​ക്കു​ന്ന​ ​ത​ര​ത്തി​ൽ​ 15​ ​കു​ട​ക​ളും​ ​വി​ണ്ണി​ൽ​ ​വി​ട​രും.​ ​പാ​റ​മേ​ക്കാ​വി​ന്റെ​ ​മ​റ്റൊ​രു​ ​ഇ​നം​ ​സി​ൽ​വ​ർ​ ​ഫി​ഷാ​ണെ​ന്ന് ​ക​ൺ​വീ​ന​ർ​ ​രാ​ജേ​ഷ് ​മ​ഠ​ത്തി​ൽ​ ​പ​റ​ഞ്ഞു.​ ​ബി​നോ​യ് ​ജേ​ക്ക​ബാ​ണ് ​ഇ​ത്ത​വ​ണ​ ​ലൈ​സ​ൻ​സി.

അ​വ​സാ​ന​വ​ട്ട​ ​മി​നു​ക്കു​പ്പ​ണി​യി​ൽ​ ​ച​മ​യ​പ്പു​ര, പൊ​ൻ​തി​ള​ക്ക​മേ​കാ​ൻ​ ​ച​മ​യ​ങ്ങൾ

തൃ​ശൂ​ർ​:​ ​പൂ​രം​ ​നാ​ളി​ൽ​ ​ദൃ​ശ്യ​ ​വി​സ്മ​യ​മൊ​രു​ക്കാ​ൻ​ ​അ​വ​സാ​ന​ഘ​ട്ട​ ​മി​നു​ക്കു​പ​ണി​ക​ളി​ൽ​ ​ച​മ​യ​പ്പു​ര.​ ​കു​ട​മാ​റ്റ​ത്തി​നും​ ​എ​ഴു​ന്ന​ള്ളി​പ്പു​ക​ൾ​ക്കു​മു​ള്ള​ ​കു​ട​ക​ളും​ ​ഗ​ജ​വീ​ര​ൻ​മാ​ർ​ക്ക് ​അ​ണി​യാ​നു​ള്ള​ ​ആ​ട​യാ​ഭ​ര​ണ​ങ്ങ​ളു​ടെ​യും​ ​നി​ർ​മ്മാ​ണ​ത്തി​ലാ​ണ് ​പാ​റ​മേ​ക്കാ​വും​ ​തി​രു​വ​മ്പാ​ടി​യും.​ ​മാ​സ​ങ്ങ​ൾ​ക്ക് ​മു​മ്പ് ​ത​ന്നെ​ ​കു​ട​ക​ൾ,​ ​നെ​റ്റി​പ്പ​ട്ടം,​ ​ആ​ന​ക​ൾ​ക്കു​ള്ള​ ​മ​ണി​ക​ൾ,​ ​കോ​ലം​ ​എ​ന്നി​വ​യു​ടെ​ ​പ്ര​വ​ർ​ത്ത​നം​ ​ആ​രം​ഭി​ച്ചി​രു​ന്നു.​ ​കു​ട​മാ​റ്റ​ത്തി​ലെ​ ​സാ​ധാ​ര​ണ​ ​കു​ട​ക​ൾ​ ​മാ​ത്ര​മാ​ണ് ​പു​റ​ത്ത് ​കാ​ണി​ക്കു​ക.​ ​ഫാ​ൻ​സി​ ​കു​ട​ക​ളെ​ല്ലാം​ ​ത​ന്നെ​ ​പൂ​രം​ ​നാ​ളി​ലാ​ണ് ​പു​റ​ത്തെ​ടു​ക്കു​ക.​ ​തി​രു​വ​മ്പാ​ടി​ക്കു​വേ​ണ്ടി​ ​പു​രു​ഷോ​ത്ത​മ​ൻ​ ​അ​ര​ണാ​ട്ടു​ക​ര​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ 12​ ​തൊ​ഴി​ലാ​ളി​ക​ളാ​ണ് ​കു​ട​ ​നി​ർ​മി​ക്കു​ന്ന​ത്.​ ​പാ​റ​മേ​ക്കാ​വി​നാ​യി​ ​വ​സ​ന്ത​ൻ​ ​കു​ന്ന​ത്ത​ങ്ങാ​ടി​യും​ 21​ ​തൊ​ഴി​ലാ​ളി​ക​ളും​ ​ചേ​ർ​ന്ന് ​അ​വ​സാ​ന​ ​ഒ​രു​ക്ക​ത്തി​ലാ​ണ്.​ ​എ​ല്ലാ​വ​ർ​ഷ​വും​ ​ഇ​രു​വി​ഭാ​ഗം​ ​എ​ഴു​ന്ന​ള്ളി​പ്പു​ക​ൾ​ക്ക് ​പു​തി​യ​ ​ച​മ​യ​ങ്ങ​ളാ​ണ് ​ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

ത്രീ​ഡി​ ​മി​ന്നും...

ത്രീ​ഡി​ ​ലൈ​റ്റു​ക​ളു​ള്ള​ ​കു​ട​ക​ൾ​ ​ഉ​ൾ​പ്പെ​ടെ​ ​ഏ​ക​ദേ​ശം​ 1000​ ​കു​ട​ക​ളാ​ണ് ​ഇ​രു​ ​വി​ഭാ​ഗ​ത്തി​ലു​മാ​യി​ ​വി​രി​യു​ന്ന​ത്.​ ​ഒ​രു​ ​കു​ട​ ​നി​ർ​മി​ക്കാ​ൻ​ ​മൂ​ന്ന് ​മീ​റ്റ​ർ​ ​തു​ണി​യും​ ​മൂ​ന്നു​ ​മീ​റ്റ​ർ​ ​ലൈ​നിം​ഗ് ​തു​ണി​യും​ ​വേ​ണം.​ 15​ ​ആ​ന​ക​ൾ​ ​മു​ഖാ​മു​ഖം​ ​അ​ണി​നി​ര​ക്കു​ന്ന​ ​തെ​ക്കേ​ഗോ​പു​ര​ന​ട​യി​ൽ​ 50​ ​സെ​റ്റ് ​കു​ട​ങ്ങ​ളാ​ണ് ​വി​രി​യു​ന്ന​ത്.​ ​സൂ​റ​ത്ത്,​ ​മും​ബൈ​ ​തു​ട​ങ്ങി​യ​ ​ന​ഗ​ര​ങ്ങ​ളി​ൽ​ ​നി​ന്നാ​ണ് ​തു​ണി​ക​ൾ​ ​എ​ത്തു​ന്ന​ത്.​ ​വെ​ൽ​വെ​റ്റ്,​ ​സാ​റ്റി​ൻ,​ ​ബ്രോ​ക്കേ​ഡ് ​മു​ത​ലാ​യ​ ​തു​ണി​ക​ളി​ൽ​ ​ചി​ത്ര​പ്പ​ണി​ക​ൾ​ ​ചേ​ർ​ത്ത് ​നി​ർ​മി​ക്കും.