സ്‌കൂട്ടറുകളുടെ വിതരണോദ്ഘാടനം
Saturday 03 May 2025 1:12 AM IST
തൃശൂർ: ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഭിന്നശേഷി വിഭാഗക്കാർക്ക് നൽകുന്ന സ്‌കൂട്ടറുകളുടെ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ് നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് 50 ലക്ഷം രൂപ ചെലവിൽ 40 സ്‌കൂട്ടറുകളാണ് വിതരണം ചെയ്തത്. ജില്ലാതലത്തിൽ തിരഞ്ഞെടുത്തവർക്ക് 27 സാധാരണ സ്‌കൂട്ടറുകളും 13 ഇലക്ട്രിക് സ്‌കൂട്ടറുകളുമാണ് നൽകിയത്. ജില്ലാ സാമൂഹിക നീതി വകുപ്പ് മുഖേനയാണ് പദ്ധതി നടപ്പാക്കിയത്. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ പി.എം. അഹമ്മദ് അദ്ധ്യക്ഷനായ ചടങ്ങിൽ വൈസ് പ്രസിഡന്റ് ലത ചന്ദ്രൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ലീല സുബ്രഹ്മണ്യൻ, കെ.വി. സജു, ഷീല അജയഘോഷ്, കെ.ആർ. പ്രദീപൻ, പി. അനുരാധ എന്നിവർ സംസാരിച്ചു.