ഓസ്ട്രേലിയയിൽ തിരഞ്ഞെടുപ്പ് ഇന്ന്

Saturday 03 May 2025 7:00 AM IST

കാൻബെറ: ഓസ്ട്രേലിയയിൽ ഫെഡറൽ തിരഞ്ഞെടുപ്പ് ഇന്ന്. ജനപ്രതിനിധി സഭയിലെ 150 സീറ്റുകളിലേക്കും സെനറ്റിലെ 76ൽ 40 സീറ്റുകളിലേക്കുമാണ് തിരഞ്ഞെടുപ്പ്. 76 സീറ്റാണ് സർക്കാർ രൂപീകരണത്തിന് ജനപ്രതിനിധി സഭയിൽ വേണ്ട ഭൂരിപക്ഷം. പ്രധാനമന്ത്രി ആന്റണി ആൽബനീസ് നയിക്കുന്ന ലേബർ പാർട്ടിയും പ്രതിപക്ഷ നേതാവ് പീറ്റർ ഡട്ടണിന്റെ നേതൃത്വത്തിലെ ലിബറൽ-നാഷണൽ സഖ്യവും തമ്മിലാണ് പ്രധാന പോരാട്ടം. ഫലങ്ങൾ ഇന്ന് തന്നെ വ്യക്തമാകും.