ധാതു കരാറിൽ ഒപ്പിട്ട് യു.എസും യുക്രെയിനും

Saturday 03 May 2025 7:00 AM IST

വാഷിംഗ്ടൺ: മാസങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിൽ സുപ്രധാന ധാതു കരാറിൽ ഒപ്പിട്ട് യു.എസും യുക്രെയിനും. റഷ്യൻ അധിനിവേശത്തിനിടെ യു.എസ് നൽകിയ സാമ്പത്തിക, സൈനിക സഹായത്തിന് പകരമായി യുക്രെയിനിലെ അപൂർവ്വ ധാതു ശേഖരം പങ്കുവയ്ക്കുന്നതാണ് കരാർ. യുക്രെയിന്റെ പുനർനിർമ്മാണത്തിനായി സംയുക്ത നിക്ഷേപ ഫണ്ട് സ്ഥാപിക്കും. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ടുവച്ച കരാറിനെ യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി ആദ്യം എതിർത്തിരുന്നു. ഇതിൽ ക്ഷുഭിതനായ ട്രംപ് സെലെൻസ്കിയെ വിമർശിച്ചിരുന്നു. യുക്രെയിൻ യുദ്ധം അവസാനിപ്പിക്കുന്നത് ലക്ഷ്യമിട്ട് യു.എസ് സമാധാന ചർച്ചകൾ തുടരുകയാണ്.