തിരുനാളിന് കൊടിയേറി
Sunday 04 May 2025 12:23 AM IST
വൈക്കം: ഉദയനാപുരം സെന്റ് ജോസഫ് ദേവാലയത്തിൽ വിശുദ്ധ യൗസേപ്പിതാവിന്റെ ദർശന തിരുനാളിന് വികാരി ഫാ.ജോഷി ചിറയ്ക്കൽ കൊടിയേറ്റി. ഫാ. സനു പുതുശ്ശേരി മുഖ്യകാർമ്മികനായിരുന്നു. പ്രസുദേന്തി ജോസ് കുരുവിള, ട്രസ്റ്റിമാരായ ബെന്നിചോനാട്ടുവെളി, എൽസമ്മ തങ്കച്ചൻ, വിവിധ സംഘടന ഭാരവാഹികളായ തോമസ് പതിനാറുപറയിൽ, സിസ്റ്റർ മിനി ചാക്കോ, വൈസ് ചെയർമാൻ സജീവ് ഫ്രാൻസിസ്, കൗൺസിലർ സെക്രട്ടറി ഡെയ്സി എബ്രഹാം എന്നിവർ നേതൃത്വം നൽകി. ഇന്ന് രാവിലെ 9.30ന് തിരുനാൾ പാട്ടുകുർബാന, തുടർന്ന് പ്രദക്ഷിണവും, നേർച്ച വെഞ്ചരിപ്പും.