മത്സ്യമാർക്കറ്റിൽ പൊതുശൗചാലയം
Sunday 04 May 2025 12:25 AM IST
വൈക്കം : നഗരസഭ വാർഷിക പദ്ധതിയിൽപ്പെടുത്തി 15 ലക്ഷം രൂപ ചെലവിൽ കോലോത്തുകടവ് മത്സ്യമാർക്കറ്റിൽ സ്ഥാപിച്ച പൊതുശൗചാലയം നഗരസഭ ചെയർപേഴ്സൺ പ്രീത രാജേഷ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ പി.ടി. സുഭാഷ് അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എൻ. അയ്യപ്പൻ, ബിന്ദു ഷാജി, സിന്ധു സജീവൻ, എസ്. ഹരിദാസൻ നായർ, മുൻ നഗരസഭ ചെയർപേഴ്സൺ രേണുക രതീഷ്, കൗൺസിലർമാരായ അശോകൻ വെളളവേലി, കെ.പി. സതീശൻ, ബി.രാജശേഖരൻ, പി.ഡി. ബിജിമോൾ, ക്ലീൻ സിറ്റി മാനേജർ വി.പി. അജിത്, മിഷൻ കോ-ഓർഡിനേറ്റർ ഐശ്വര്യ എന്നിവർ പ്രസംഗിച്ചു.