കാൾ സെന്റർ ഉദ്ഘാടനം
Sunday 04 May 2025 12:28 AM IST
പൊൻകുന്നം: ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ നയിക്കുന്ന വികസിത കേരളം കൺവെൻഷൻ കോട്ടയം ഈസ്റ്റ് ജില്ലയിൽ 6 ന് കറുകച്ചാലിൽ നടക്കും. പരിപാടിയുടെ വിജയത്തിനായി കാൾ സെന്റർ പൊൻകുന്നത്ത് പ്രവർത്തനം ആരംഭിച്ചു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് റോയി ചാക്കോ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറിമാരായ വി.സി അജി, മിനർവാ മോഹൻ, സജി കുര്യക്കാട്ട്, ജില്ലാ നേതാക്കളായ വി.എൻ മനോജ്, എൻ.സി മോഹൻദാസ്, കൃഷ്ണകുമാർ നിരീകാട്, അഖിൽ രവിന്ദ്രൻ, കെ.ആർ പ്രദീപ്, എ.മനോജ്, ടി.ബി ബിനു, ബി.ആർ മഞ്ജീഷ്, ജി.ഹരിലാൽ, ജയാ ബാലചന്ദ്രൻ,ഷൈലമ്മാരാജപ്പൻ, ഷിബാ രാജു, ആനിയമ്മസണ്ണി, പി.രാജേഷ് കുമാർ എന്നിവർ പങ്കെടുത്തു.