സെസ് സ്‌പോർസ് ടൂർണമെന്റ്
Sunday 04 May 2025 12:30 AM IST
ചങ്ങനാശേരി: ലഹരിക്കെതിരെ യുവാക്കളെ അണിനിരത്തുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായി ജെ.സി.ഐ സംഘടിപ്പിച്ച സെസ് സ്‌പോർസ് ടൂർണമെന്റ് സമാപിച്ചു. ജെ.സി.ഐ പത്തനംതിട്ട ക്വീൻസ് ജേതാക്കളായി. കോട്ടയം ഏഞ്ചൽ സിറ്റി രണ്ടാം സ്ഥാനവും, ചങ്ങനാശേരി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് എം.എൽ.എ മുഖ്യാതിഥിയായിരുന്നു. എസ്.ബി.കോളേജ് മുൻ പ്രിൻസിപ്പൽ ഫാ.റെജി പി.കുര്യൻ, ചലച്ചിത്രതാരം രാജീവ് പിള്ള, ജെ.സി.ഐ സോൺ പ്രസിഡന്റ് എഡ്വിൻ അഗസ്റ്റിൻ, മുൻ നാഷണൽ പ്രസിഡന്റ് അനീഷ് സി.മാത്യു, ഡോ.ജോർജി ജോർജ് കുരുവിള എന്നിവർ പങ്കെടുത്തു.