സ്വാഗതസംഘം രൂപീകരിച്ചു

Sunday 04 May 2025 12:38 AM IST

പൊൻകുന്നം : എസ്.എഫ്.ഐ വാഴൂർ ഏരിയ സമ്മേളനത്തിന്റെ ഭാഗമായുള്ള സ്വാഗതസംഘം രൂപീകരിച്ചു. യോഗം സി.പി.എം വാഴൂർ ഏരിയാ സെക്രട്ടറി വി.ജി.ലാൽ ഉദ്ഘാടനം ചെയ്തു. എസ്.എഫ്.ഐ ഏരിയ പ്രസിഡന്റ് അശ്വിൻ സതീഷ് അദ്ധ്യക്ഷത വഹിച്ചു. ഐ.എസ്.രാമചന്ദ്രൻ, ആർ.കൃഷ്ണകുമാർ,സനത്ത് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ : അഡ്വ. ഗിരീഷ്.എസ്.നായർ, വി.ജി.ലാൽ, ബി.സുരേഷ് കുമാർ (രക്ഷാധികാരികൾ), അഡ്വ.ബെജു.കെ.ചെറിയാൻ (ചെയർമാൻ), ആർ.കൃഷ്ണകുമാർ (കൺവീനർ), അശ്വിൻ സതീഷ് (ട്രഷറർ). 101 അംഗ ജനറൽ കമ്മിറ്റിയേയും തിരഞ്ഞെടുത്തു. 9 ന് പൊൻകുന്നത്താണ് സമ്മേളനം.