കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ വിദേശ കറൻസി പിടികൂടി
Sunday 04 May 2025 12:22 AM IST
നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ അനധികൃതമായി കടത്താൻ കൊണ്ടുവന്ന 42 ലക്ഷത്തോളം രൂപയുടെ വിദേശ കറൻസി പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മലേഷ്യൻ എയർലെെൻസ് വിമാനത്തിൽ കോലാലംപൂരിലേക്ക് യാത്ര ചെയ്യാനെത്തിയ ഇടപ്പള്ളി സ്വദേശി വിജയകുമാർ കസ്റ്റംസിന്റെ പിടിയിലായി. കൈവശമുണ്ടായിരുന്ന മാഗസിനുകൾക്കുള്ളിലാണ് കറൻസി വിദഗ്ദ്ധമായി ഒളിപ്പിച്ചിരുന്നത്.