രാസലഹരിയുമായി യുവാവ് അറസ്റ്റിൽ

Sunday 04 May 2025 1:42 AM IST

കൊച്ചി: രാസലഹരിയുമായി യുവാവിനെ കളമശേരി പൊലീസ് അറസ്റ്റ് ചെയ്തു. ഇടപ്പള്ളി വട്ടേക്കുന്നം ആവേലിൽവീട്ടിൽ മുഹമ്മദ് കൈഫാണ് (20) അറസ്റ്റിലായത്. കൊച്ചി സിറ്റി പൊലീസിന്റെ ഡാൻസാഫ് സംഘം നടത്തിയ പരിശോധനയിൽ 1.74 ഗ്രാം എം.ഡി.എം.എയുമായിട്ടാണ് കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കഴിഞ്ഞദിവസം 4.78 ഗ്രാം രാസലഹരിയുമായി മൂന്ന് യുവാക്കളെ കളമശേരി പരിധിയിൽനിന്ന് ഡാൻസാഫും കളമശേരി പൊലീസും അറസ്റ്റ് ചെയ്തിരുന്നു.