ഐ ആം ഗെയിം ആരംഭിച്ചു, മിഷ്കിൻ മലയാളത്തിൽ
ദുൽഖർ സൽമാൻ നായകനായി നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന "ഐ ആം ഗെയിം" തിരുവനന്തപുരത്ത് ആരംഭിച്ചു. ആദ്യ ഷെഡ്യൂളിൽ ആന്റണി വർഗീസ്, തമിഴ് നടനും സംവിധായകനുമായ മിഷ്കിൻ എന്നിവരാണ് പങ്കെടുക്കുന്നത്. എസ്. ജെ സൂര്യയ്ക്ക് നിശ്ചയിച്ച വേഷത്തിലേക്ക് മിഷ്കിൻ എത്തുമെന്ന് കേരള കൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. മിഷ്കിൻ അഭിനയിക്കുന്ന ആദ്യ മലയാള ചിത്രം ആണ് ഐ ആം ഗെയിം. തമിഴിൽ നിന്നുള്ള പുതുമുഖമായിരിക്കും നായിക. ഈ ഷെഡ്യൂളിൽ ദുൽഖർ പങ്കെടുക്കില്ല. കൊച്ചി, ഹൈദരബാദ് എന്നിവിടങ്ങളാണ് മറ്റു ലൊക്കേഷൻൽ. വിനയ് ഫോർട്ട് ആണ് മറ്രൊരു പ്രധാന താരം. ആർഡിഎക്സ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന "ഐ ആം ഗെയിം" ദുൽഖറിന്റെ കരിയറിലെ നാല്പതാമത്തെ സിനിമയാണ്.
സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്തു എന്നിവരാണ് തിരക്കഥ . ആദർശ് സുകുമാരനും ഷഹബാസ് റഷീദുമാണ് സംഭാഷണം ഒരുക്കുന്നത്.ഛായാഗ്രഹണം- ജിംഷി ഖാലിദ്, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റിംഗ്- ചമൻ ചാക്കോ, പ്രൊഡക്ഷൻ ഡിസൈനർ- അജയൻ ചാലിശ്ശേരി, മേക്കപ്പ് - റോണക്സ് സേവ്യർ. കോസ്റ്റ്യൂം- മഷർ ഹംസ, പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ, അസോസിയേറ്റ് ഡയറക്ടർ- രോഹിത് ചന്ദ്രശേഖർ. ഗാനരചന- മനു മഞ്ജിത്ത്, വിനായക് ശശികുമാർ, VFX - തൗഫീഖ് - എഗ്‌വൈറ്റ്, സൗണ്ട് ഡിസൈൻ- സിങ്ക് സിനിമ, സൗണ്ട് മിക്സ് - കണ്ണൻ ഗണപത്,വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ ആണ് നിർമ്മാണം. പി.ആർ. ഒ- ശബരി