രണ്ടാം ദിനം 'ഹിറ്റ് 3' 62 കോടി
തെലുങ്ക് സൂപ്പർതാരം നാനി നായകനായ 'ഹിറ്റ് 3' ആഗോള ബോക്സ് ഓഫീസിൽ 62 കോടിക്ക് മുകളിൽ നേടി. നാനിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ കളക്ഷൻ നേടിയ ചിത്രങ്ങളുടെ പട്ടികയിലാണ് ഹിറ്റ് 3 ഇടം പിടിക്കുന്നത്. ആദ്യ ദിനം നേടിയ ആഗോള കളക്ഷൻ 43 കോടി ആണ്. വിദേശത്തും ഗംഭീര ബോക്സ് ഓഫീസ് പ്രകടനമാണ് ചിത്രം നടത്തുന്നത്. നോർത്ത് അമേരിക്കയിൽ ഒന്നര മില്യൺ ഡോളർ ഗ്രോസ് നേടിയ ചിത്രം വീക്കെൻഡ് കഴിയുന്നതോടെ രണ്ട് മില്യൺ പിന്നിടുമെന്നാണ് പ്രതീക്ഷിക്കുന്നത്. അമേരിക്കൻ മാർക്കറ്റിൽ ഒരു മില്യൺ പിന്നിട്ട നാനിയുടെ പതിനൊന്നാം ചിത്രവും ഒന്നര മില്യൺ പിന്നിട്ട നാലാം ചിത്രവുമാണ് ഹിറ്റ് 3 .കേരളത്തിലും മികച്ച പ്രതികരണവും കളക്ഷനുമാണ് നേടുന്നത്. മെഗാ ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്കാണ് ചിത്രം കുതിക്കുന്നത്. മെയ് ഒന്നിന് ആഗോള റിലീസായി എത്തിയ ചിത്രം കേരളത്തിൽ എത്തിച്ചത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ്. ഡോക്ടർ ശൈലേഷ് കോലാനു സംവിധാനം ചെയ്‌ത ചിത്രം നിർമ്മിച്ചത് വാൾ പോസ്റ്റർ സിനിമയുടെ ബാനറിൽ പ്രശാന്തി തിപിർനേനിക്കൊപ്പം നാനിയുടെ യുനാനിമസ് പ്രൊഡക്ഷൻസും ചേർന്നാണ്. തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി, മലയാളം ഭാഷകളിൽ ആണ് ചിത്രം റിലീസ് ചെയ്തത്. ശ്രീനിധി ഷെട്ടിയാണ് നായിക.ഛായാഗ്രഹണം - സാനു ജോൺ വർഗീസ്, സംഗീതം - മിക്കി ജെ മേയർ, പി.ആർ.ഒ - ശബരി.