മിനി മാസ്റ്റ് ലൈറ്റ് ഉദ്ഘാടനം

Sunday 04 May 2025 1:58 AM IST

കല്ലമ്പലം: മണമ്പൂർ ശങ്കരൻമുക്ക് ജംഗ്ഷനിൽ സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം ഒ.എസ് അംബിക എം.എൽ.എ നിർവഹിച്ചു.എം.എൽ.എയുടെ പ്രത്യേക വികസന ഫണ്ടിൽ നിന്ന് ചെലവഴിച്ചാണ് ലൈറ്റ് സ്ഥാപിച്ചത്.ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് എ.നഹാസ്,മണമ്പൂർ പഞ്ചായത്ത്‌ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.സുധീർ,ബ്ലോക്ക്‌ പഞ്ചായത്ത് അംഗം കുഞ്ഞുമോൾ, മണമ്പൂർ സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ.മുഹമ്മദ്‌ റിയാസ്,സി.പി.എം മണമ്പൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്.ജോയി,ലോക്കൽ കമ്മിറ്റി അംഗം ജെ.മുരളിധരൻ തുടങ്ങിയവർ പങ്കെടുത്തു.