ഭീകര വിരുദ്ധ ദിനാചരണം
Sunday 04 May 2025 2:04 AM IST
കടയ്ക്കാവൂർ: ഹിന്ദു ഐക്യവേദി ഭീകര വിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു.ഹിന്ദു ഐക്യവേദി ചിറയിൻകീഴ് താലൂക്ക് സമിതിയുടെ നേതൃത്വത്തിൽ മാറാട് ദിനത്തിന്റെ ഭാഗമായാണ് ഭീകര വിരുദ്ധ ദിനാചരണം സംഘടിപ്പിച്ചത്.കടയ്ക്കാവൂർ ചെക്കാലവിളാകം ജംഗ്ഷനിൽ ഹിന്ദു ഐക്യവേദി ജില്ലാ ജനറൽ സെക്രട്ടറി വഴയില ഉണ്ണി ഉദ്ഘാടനം ചെയ്തു.താലൂക്ക് പ്രസിഡന്റ് അഴൂർ ജയൻ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ വൈസ് പ്രസിഡന്റ് കായിക്കര അശോകൻ മുഖ്യപ്രഭാഷണം നടത്തി.താലൂക്ക് രക്ഷാധികാരി വി.സതീശൻ,വൈസ് പ്രസിഡന്റ് രാജു അശോകൻ,ജനറൽ സെക്രട്ടറി സുനി ആറ്റിങ്ങൽ,വക്കം ബിനു,സെക്രട്ടറി വിശ്വകുമാർ തുടങ്ങിയവർ പങ്കെടുത്തു.