പതാകകൾ ഉയർത്തി

Sunday 04 May 2025 1:08 AM IST

മുടപുരം : മേയ് ദിന ആഘോഷത്തിന്റെ ഭാഗമായി എ.ഐ.ടി.യു.സി ചിറയിൻകീഴ് മണ്ഡലം കമ്മറ്റിയുടെ കീഴിൽ വരുന്ന വിവിധ യൂണിറ്റ് കേന്ദ്രങ്ങളിൽ പതാകകൾ ഉയർത്തി.ശാർക്കരയിൽ സി.പി.ഐ സംസ്ഥാന കൗൺസിൽ അഗം മനോജ ബി . ഇടമന പതാക ഉയർത്തി.വലിയകടയിൽ കളിയിൽപുര രാധാകൃഷ്ണൻനായരുടെ അദ്ധ്യക്ഷതയിൽ എ.ഐ .ടി.യു.സി ചിറയിൻകീഴ് മണ്ഡലം പ്രസിഡന്റ് ടി.സുനിലും കോട്ടപ്പുറം യൂണിറ്റിൽ ശശികുമാറിന്റെ അദ്ധ്യക്ഷതയിൽ കർഷകതൊഴിലാളിയൂണിയൻ മണ്ഡലം സെക്രട്ടറി വിനോദ് കോട്ടപ്പുറവും ചിറയിൻകീഴ് ഹോസ്പിറ്റൽ ജംഗ്ഷനിൽ ജ്യോതികുമാറിന്റെ അദ്ധ്യക്ഷതയിൽ വിജയദാസും പുളുന്തുരുത്തിയിൽ ഗോപികയുടെ അദ്ധ്യക്ഷതയിൽ സതീശനും ശാർക്കര ബൈപാസ് ജംഗ്ഷനിൽ വിശ്വംഭരൻ നായരുടെ അദ്ധ്യക്ഷതയിൽ കെട്ടിട നിർമ്മാണ തൊഴിലാളി യൂണിയൻ ചിറയിൻകീഴ് മേഖല സെക്രട്ടറി പടനിലം ശ്രീകുമാറും പതാക ഉയർത്തി.