മേയ്ദിന റാലിയും പൊതുയോഗവും

Sunday 04 May 2025 3:10 AM IST

ആറ്റിങ്ങൽ: തൊഴിലാളി ദിനത്തോടനുബന്ധിച്ച് സി.ഐ.ടി.യു ആറ്റിങ്ങൽ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ ആറ്റിങ്ങലിൽ റാലിയും പൊതുയോഗവും നടന്നു.വിവിധ കേന്ദ്രങ്ങളിൽ ആർ.രാമു,അഡ്വ.ആറ്റിങ്ങൽ ജി.സുഗുണൻ ഉൾപ്പെടെയുള്ള നേതാക്കൾ പതാക ഉയർത്തി. ചിറയിൻകീഴ് താലൂക്കാശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ചഭക്ഷണം നൽകി. കിഴക്കേ നാലു മുക്കിൽ നിന്നാരംഭിച്ച റാലി ആറ്റിങ്ങൽ കച്ചേരി നടയിൽ സമാപിച്ചു. സമാപന യോഗം സി.ഐ.ടി.യു സംസ്ഥാന കമ്മറ്റിയംഗം ആർ.സുഭാഷ് ഉദ്ഘാടനം ചെയ്തു.എം.മുരളി അദ്ധ്യക്ഷത വഹിച്ചു.ഒ.എസ്.അംബിക എം.എൽ.എ,എം.പ്രദീപ്,അഞ്ചുതെങ്ങ് സുരേന്ദ്രൻ, വി.വിജയകുമാർ,ജി.വേണുഗോപാലൻ നായർ ,ആർ.രാജു,ജി.വ്യാസൻ,പി മണികണ്ഠൻ തുടങ്ങിയവർ സംസാരിച്ചു.രാവിലെ ആറ്റിങ്ങൽ,ചിറയിൻകീഴ്,കിഴുവിലം എന്നീ മേഖലകളിൽ വാഹനറാലികളും നടന്നു.പ്രൈവറ്റ് ബസ് സ്റ്റാന്റിൽ പ്രൈവറ്റ് ബസ് വർക്കേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ പായസവിതരണവും നടന്നു.