സി.പി.ഐ ലോക്കൽ സമ്മേളനം
Sunday 04 May 2025 2:12 AM IST
ചിറയിൻകീഴ്: സി.പി.ഐ ചിറയിൻകീഴ് ലോക്കൽ സമ്മേളനത്തിന്റെ ഭാഗമായി നടന്ന പൊതു സമ്മേളനം വി.ശശി എം.എൽ.എ ഉദ്ഘാടനം ചെയ്തു.ആൽത്തറമൂട് എൻ.എസ്,എസ് ഹാളിൽ നടന്ന പ്രതിനിധി സമ്മേളനം സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം മനോജ് ബി.ഇടമന ഉദ്ഘാടനം ചെയ്തു.സമ്മേളനങ്ങളിൽ മണ്ഡലം സെക്രട്ടറി ഡി.ടൈറ്റസ്, അസിസ്റ്റന്റ് സെക്രട്ടറി കോരാണി വിജു, കവിത സന്തോഷ്,എം.അനിൽ,തോന്നയ്ക്കൽ രാജേന്ദ്രൻ, ടി.സുനിൽ, അഡ്വ.അജയകുമാർ, സരൺ ശശാങ്കൻ, എസ്.വിജയദാസ്,കളിയിൽപുര രാധാകൃഷ്ണൻ,എൻ.ബി.ജയകുമാർ തുടങ്ങിയവർ പങ്കെടുത്തു. ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി എസ്.വിജയദാസിനെയും അസിസ്റ്റന്റ് സെക്രട്ടറിയായി എസ്.വിനോദ് കുമാറിനെയും തിരഞ്ഞെടുത്തു.