അഴിക്കോടൻ ഗ്രന്ഥാലയം വാർഷികാഘോഷം
Saturday 03 May 2025 8:41 PM IST
കാഞ്ഞങ്ങാട് : ബല്ല അഴീക്കോടൻ ഗ്രന്ഥാലയം പത്താം വാർഷികാഘോഷത്തിന്റെ ഭാഗമായുള്ള സാംസ്‌കാരിക സമ്മേളനം ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.വി.കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു. .കുട്ടികളുടെ നാടക കളരി,പഠനം-വിനോദയാത്രകൾ സഹവാസ ക്യാമ്പ്,യുവജനങ്ങളുടെ സംഗമം,വയോജന സംഗമം ,വായന വെളിച്ചം,, ഫ്യൂഷൻ ഡാൻസ്,നാടകം,ഗ്രന്ഥാലയം പരിധിയിലെ കലാകാരന്മാരുടെ വിവിധ കലാപരിപാടികൾ തുടങ്ങിയ വിവിധ പരിപാടികളോടെയാണ് വാർഷികം നടത്തിയത്. ലൈബ്രറി പ്രവർത്തന മേഖലയിൽ 60 വർഷം പിന്നിട്ട മുൻ സംസ്ഥാന ലൈബ്രറി കൗൺസിൽ സെക്രട്ടറി അഡ്വ.പി.അപ്പുക്കുട്ടനെ ആദരിച്ചു. സംഘാടകസമിതി കെ.വി.സുശീല അദ്ധ്യക്ഷത വഹിച്ചു. കെ.വി.രതീഷ്, എ.വി.പ്രദീപ്, എം.ബാലൻ എന്നിവർ സംസാരിച്ചു. സംഘാടകസമിതി ജനറൽ കൺവീനർ സുനീഷ് കക്കാട്ടി സ്വാഗതവും പി.ശ്രീകല നന്ദിയും പറഞ്ഞു.