മെഡിക്കൽ കോളേജിലേക്ക് കോൺ.മാർച്ച്

Saturday 03 May 2025 8:48 PM IST

പരിയാരം: പരിയാരം മെഡിക്കൽ കോളേജ് ചാച്ചാജി വാർഡ് സി.പി.എം സഹകരണ സംഘത്തിന് കൈമാറിയത് നിയമ വിരുദ്ധമായതാണെന്നും നടപടി പിൻവലിക്കണമെന്നും ഡി.സി സി പ്രസിഡന്റ് അഡ്വ.മാർട്ടിൻ ജോർജ് ആവശ്യപ്പെട്ടു. ജില്ല കോൺഗ്രസ് കമ്മിറ്റി പരിയാരം മെഡിക്കൽ കോളേജിലേക്ക് നടത്തിയ മാർച്ചും ധർണ്ണയും ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .സാധാരണക്കാർക്ക് ആശ്രയമാവേണ്ട ഗവ മെഡിക്കൽ കോളേജിൽ ആശാവഹമായ കാര്യമല്ല നടക്കുന്നത്. പ്രശാന്തനെ പോലുള്ള അഴിമതിക്കാർക്കും ക്രിമിനലുകൾക്കും ഉള്ള താവളമായി മെഡിക്കൽ കോളേജ് മാറിയെന്നും മാർട്ടിൻ ജോർജ് കുറ്റപ്പെടുത്തി. ഡി.സി സി വൈസ് പ്രസിഡന്റ് മുഹമ്മദ് ബ്ലാത്തൂർ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി സി മെമ്പർമാരായ എം.പി.ഉണ്ണികൃഷ്ണൻ , കൊയ്യം ജനാർദ്ദനൻ , രജനി രാമാനന്ദ് എന്നിവർ സംസാരിച്ചു. ടി.ജയകൃഷ്ണൻ , അഡ്വ.ബ്രിജേഷ് , അജിത് മാട്ടൂൽ , രജിത് നാറാത് ,നൗഷാദ്‌ ബ്ലാത്തൂർ , നബീസ ബീവി, പി.കെ.സരസ്വതി , ജയരാജ് പയ്യന്നൂർ , കെ.പി.ശശിധരൻ , പി.വി.സജീവൻ , സുഖദേവൻ എന്നിവർ നേതൃത്വം നൽകി . വി രാജൻ സ്വാഗതവും കൂനത്തറ മോഹനൻ നന്ദിയും പറഞ്ഞു .