വ്യാപാരി നേതാക്കൾ കത്തിനശിച്ച കട സന്ദർശിച്ചു

Saturday 03 May 2025 8:49 PM IST

പഴയങ്ങാടി :വ്യാപാരി വ്യവസായി ഏകോപന സമിതി വെങ്ങര യൂണിറ്റിലെ വ്യാപാരിയായ കെ.സുനീഷിന്റെ കഴിഞ്ഞ ദിവസം കത്തി നശിച്ച കട ജില്ല വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ദേവസ്യ മേച്ചേരി,മേഖല ജില്ലാ ഭാരവാഹികൾ എന്നിവർ സന്ദർശിച്ചു. തീപിടുത്തത്തിൽ വലിയ നാശനഷ്ടം വന്ന സുനീഷ് സ്ഥലത്തില്ലാത്തതിനാൽ അവരുടെ വീട് സന്ദർശിച്ച സംഘം അമ്മ സരോജിനിക്ക് ഏകോപന സമിതിയുടെ വകയായി ഒരു ലക്ഷം രൂപ ധനസഹായം നൽകി. യൂണിറ്റ് പ്രസിഡന്റ് വി.കെ.വി.മനോജ്, സെക്രട്ടറി എം.ഭാർഗവൻ , ട്രഷറർ എൻ,വി,ബാലകൃഷ്ണൻ മെമ്പർമാരായ പി.വി.ഗോവിന്ദൻ, പി.രാജീവൻ ,സി വിജയൻ, രാജൻ മൂലക്കീ, ജില്ലാ വൈസ് പ്രസിഡന്റ്‌ പി.വി.അബ്ദുള്ള,മേഖലാ പ്രസിഡന്റ് ഇ.പി.പ്രമോദ് തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.