സംസ്ഥാനതല ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് ആരംഭിച്ചു
Saturday 03 May 2025 8:51 PM IST
തളിപ്പറമ്പ്: കുട്ടികളുടെ സംസ്ഥാനതല ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന് ധർമ്മശാല ഹൈഫൈവ് ഇൻഡോർ സ്റ്റേഡിയത്തിൽ തുടക്കമായി. കണ്ണൂർ അസിസ്റ്റന്റ് കമ്മീഷണർ പ്രദീപ് കന്നിപ്പൊയിൽ ഉദ്ഘാടനം ചെയ്തു . വിവിധ ജില്ലകളിൽ നിന്നായി ഇരുന്നൂറോളം കുട്ടികൾ പങ്കെടുക്കുന്ന ഈ ചാമ്പ്യൻഷിപ്പിൽ 9 വയസ്സുമുതൽ 15 വയസ്സുവരെയുള്ള വിഭാഗങ്ങളായാണ് മത്സരങ്ങൾ നടക്കുന്നത്. സംസ്ഥാന ഷട്ടിൽ ബാഡ്മിന്റൺ അസോസിയേഷന്റെ അംഗീകാരത്തോടെയാണ് ധർമ്മശാലയിലെ എക്സ്ട്രീം ബാഡ്മിന്റൺ അക്കാഡമി ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. കണ്ണൂർ എൻജിനീയറിംഗ് കോളേജിലെ ഇലക്ട്രോണിക്സ് വിഭാഗം മേധാവി ഡോ.എ.രഞ്ജിത് റാം അദ്ധ്യക്ഷത വഹിച്ചു. കണ്ണൂർ ജില്ലാ ബാഡ്മിന്റൺ ഷട്ടിൽ അസ്സോസിയേഷൻ സെക്രട്ടറി കെ പി.പ്രജീഷ് . സംസാരിച്ചു ആയുർവ്വേദ മെഡിക്കൽ ഓഫീസർ ഡോ.കെ.ജയേഷ് സ്വാഗതവും കപി.വി.ഹരീഷ്. നന്ദിയും പറഞ്ഞു.