ആനവണ്ടിയിലൊരു പഠന ഉല്ലാസയാത്ര
Sunday 04 May 2025 4:19 AM IST
കിളിമാനൂർ:കിളിമാനൂർ ബി.ആർ.സിയുടെ ആഭിമുഖ്യത്തിൽ കെ.എസ്.ആർ.ടി.സിയുടെ ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ പങ്കാളിത്തത്തോടെ കിളിമാനൂർ സ്‌പെക്ട്രം ഓട്ടിസം സെന്ററിലെ കുട്ടികൾക്കായി ആനവണ്ടിയിൽ പഠന ഉല്ലാസയാത്ര സംഘടിപ്പിച്ചു.ആറ്റിങ്ങൽ ഫയർ ആൻഡ് റസ്‌ക്യൂ സ്റ്റേഷൻ,കുമാരനാശാൻ സ്മാരകം,വേളി ടൂറിസ്റ്റ് വില്ലേജ് എന്നീ സ്ഥലങ്ങളിലേയ്ക്കാണ് യാത്ര സംഘടിപ്പിച്ചത്.കിളിമാനൂർ ബി.പി.സി കെ.നവാസ് ഫ്ളാഗ് ഒഫ് ചെയ്തു.ബഡ്ജറ്റ് ടൂറിസം സെൽ കോഓർഡിനേറ്റർ സരേഷ് ,കിളിമാനൂർ കെ.എസ്.ആർ.ടി പ്രധിനിധികൾ,ശ്രീകുമാർ, മനോജ്കുമാർ എന്നിവർ പഠന ഉല്ലാസയാത്രയുടെ ഭാഗമായി.ഡി.പി.സി ബി.ശ്രീകുമാരൻ, കിളിമാനൂർ ബി.പി.സി കെ.നവാസ്,കിളിമാനൂർ ബി.ആർ.സി ട്രെയിനർ ടി.വിനോദ്,ഐ.ഇ.ഡി .സി ഇൻചാർജ് ജയലക്ഷ്മി,സ്‌പെഷ്യൽ എഡ്യൂക്കേറ്റേഴ്സ്,രക്ഷകർത്താക്കൾ തുടങ്ങിയവർ വിനോദയാത്രയിൽ പങ്കെടുത്തു.