മൗനജാഥയും അനുശോചനവും
Saturday 03 May 2025 11:49 PM IST
മാന്നാർ: കശ്മീരിലെ പഹൽഗാമിൽ ഭീകരർ നടത്തിയ കൂട്ടക്കൊലയിൽ ജീവൻ പൊലിഞ്ഞവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് സീനിയർ സിറ്റിസൺസ് കൗൺസിൽ മാന്നാർ യൂണിറ്റിന്റെ നേതൃത്വത്തിൽ മൗനജാഥയും അനുശോചന സമ്മേളനവും നടത്തി. പരുമല പമ്പാ കോളേജിന് സമീപത്തുനിന്നും മാന്നാർ പൊലീസ് സ്റ്റേഷൻ പ്രൊബേഷനറി എസ്.ഐ ജെ.ആർ.ജോബിൻ ഫ്ലാഗ്ഓഫ് ചെയ്ത മൗനജാഥ മാന്നാർ കുറ്റിയിൽ ജംഗ്ഷന് സമീപമുള്ള കൗൺസിൽ ആസ്ഥാനത്ത് സമാപിച്ചു. തുടർന്ന് നടന്ന അനുശോചന സമ്മേളനത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിച്ചു. കൗൺസിൽ പ്രസിഡന്റ് മേജർ എൽ.ജയകുമാർ അദ്ധ്യക്ഷനായി. കൗൺസിൽ സെക്രട്ടറി ബി.മധുസുദനൻനായർ, സേനാ മെഡൽ ജേതാവ് കേണൽ സി.ശിവരാമൻ ഉണ്ണിത്താൻ, രക്ഷാധികാരി ഡോ.കെ.ബാലകൃഷ്‌ണപിള്ള, ട്രഷറർ ആർ.പി.കണ്ണാടിശ്ശേരി എന്നിവർ സംസാരിച്ചു.