തലശേരിയിൽ ഗർഭിണിയെ കൂട്ടമാനഭംഗം ചെയ്തു, അന്യസംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെ മൂന്നുപേർ പിടിയിൽ
Saturday 03 May 2025 11:52 PM IST
കണ്ണൂർ: തലശേരിയിൽ ഗർഭിണിയെ കൂട്ടമാനഭംഗം ചെയ്ത സംഭവത്തിൽ അന്യസംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. മേലൂട്ട് റെയിൽവേ മേൽപ്പാലത്തിന് അടിയിലാണ് 32കാരി കൂട്ടമാനഭംഗത്തിനിരയായത്. യുവതി ആറാഴ്ച ഗർഭിണിയാണ്. മുഴപ്പിലങ്ങാട് ശ്രീജ ഹൗസിൽ പ്രജിത്ത് (30), ബീഹാർ കതിഹാർ ദുർഗാപൂർ സ്വദേശി ആസിഫ് (19), ബീഹാർ കാൺപൂർ സ്വദേശി സഹബൂൽ (24) എന്നിവരാണ് കസ്റ്റഡിയിലുള്ളത്.
സ്വകാര്യ ആവശ്യത്തിനായാണ് യുവതി നഗരത്തിൽ എത്തിയത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ തേടിയ യുവതി മാനഭംഗം നടന്നതിനെ കുറിച്ച് ഡോക്ടറെ അറിയിക്കുകയായിരുന്നു. തുടർന്ന് മെഡിക്കൽ കോളേജ് അധികൃതരാണ് പൊലീസിൽ വിവരമറിയിച്ചത്. പരാതിക്കാരി നിലവിൽ പൊലീസ് സംരക്ഷണയിലാണ്.