എൻ.ജി.ഒ യൂണിയൻ കുടുംബ സംഗമം
Saturday 03 May 2025 11:58 PM IST
മാവേലിക്കര: എൻ. ജി. ഒ യൂണിയൻ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് സംസ്ഥാന ജീവനക്കാരുടെ കുടുംബ സംഗമം നടന്നു. മാവേലിക്കര ടൗൺ ഹാളിൽ നടന്ന കുടുംബസംഗമം എം. എസ് .അരുൺകുമാർ എം.എൽ. എ ഉദ്ഘാടനം ചെയ്തു.
കവി കുരീപ്പുഴ ശ്രീകുമാർ വിശിഷ്ടാതിഥിയായി . സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി സുനിൽ കുമാർ, സ്വാഗതസംഘം കൺവീനർ എൽ.മായ, ജനറൽ കൺവീനർ ബി. സന്തോഷ്, പി. സജിത്ത്, ജില്ലാ സെക്രട്ടറി സി.സിലീഷ്, സംസ്ഥാന കമ്മിറ്റിയംഗം പി.സി. ശ്രീകുമാർ, പ്രസിഡന്റ് എൻ. അരുൺകുമാർ എന്നിവർ പങ്കെടുത്തു. ജീവനക്കാരും, കുടുംബാംഗങ്ങളും വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.