ലഹരിക്കെതിരെ ദൃശ്യാവിഷ്ക്കാരം

Saturday 03 May 2025 11:58 PM IST

ചാരുംമൂട്: ലഹരിക്കെതിരെയുള്ള കവിതയുടെ ദൃശ്യാവിഷ്ക്കാരം ശ്രദ്ധേയമാവുന്നു. നൂറനാട് സ്വദേശിയായ രജിൻ എസ്. ഉണ്ണിത്താൻ എഴുതിയ കൗമാരാലയം എന്ന കവിതയുടെ ദൃശ്യാവിഷ്കാരമാണ് സോഷ്യൽ മീഡിയയിലും, ലഹരിവിരുദ്ധ പ്രോഗ്രാമുകളിലും ശ്രദ്ധേയമാവുന്നത്. നൂറനാട് വൈഷണവ സ്കൂൾ ഓഫ് ഡാൻസ് ആണ് കവിതയ്ക്ക് ദൃശ്യാവിഷ്ക്കാരം ഒരുക്കിയത്. ധാരാളം ആളുകളാണ് പരിപാടി കണ്ട് അഭിനന്ദനങ്ങൾ അറിയിക്കുന്നത്. നൃത്ത അധ്യാപിക വീണ സനൽ ആണ് ദൃശ്യ ആവിഷ്ക്കാരം ഒരുക്കിയത്. ലഹരിക്ക് അടിമപ്പെടുന്ന കൗമാരക്കാർ ഏറി വരുമ്പോൾ ജീവിതവും സ്നേഹവും കലയുമാണ് ലഹരി എന്ന് ബോധ്യപ്പെടുത്തുവാൻ ഇതിലെ വരികൾക്കു കഴിയുന്നുണ്ടെന്ന് ആസ്വാദകർ പറയുന്നു. ആലാപനവും സംഗീതവും നിർവ്വഹിച്ചത് പ്രമോദ് നാരായണാണ്. സമകാലിക വിഷയങ്ങൾ ആധാരമാക്കിയുള്ള പുസ്തകങ്ങളും രജിൻ്റെതായി പ്രസിദ്ധികരിച്ചിട്ടുണ്ട്.