രോഗപ്രതിരോധ കുത്തിവെപ്പ് വാരാചരണം
Sunday 04 May 2025 12:00 AM IST
ആലപ്പുഴ: രോഗപ്രതിരോധ കുത്തിവെപ്പ് വാരാചരണ സമാപനം ആലപ്പുഴ ജനറൽ ആശുപത്റിയിൽ ആചരിച്ചു. കുത്തിവെപ്പുകളുടെ പ്രാധാന്യവും ആവശ്യകതയും വ്യക്തമാക്കുന്ന പോസ്റ്റർ പ്രദർശനം, പൊതുജനങ്ങൾക്കായി ബോധവത്കരണ ക്ലാസ്സ് എന്നിവയും നടത്തി. ഡോ. കെ. വേണുഗോപാൽ പോസ്റ്റർ പ്രദർശനം ഉദ്ഘാടനം ചെയ്തു. മികച്ച പോസ്റ്റർ തയ്യാറാക്കിയ ഡോ. ഗോവിന്ദിന് സൂപ്രണ്ട് ഡോ. ആർ. സന്ധ്യ ഉപഹാരം നൽകി. പി.പി യൂണിറ്റ് മെഡിക്കൽ ഓഫീസർ ഡോ.എം. പ്രവീൺ ബോധവത്കരണ ക്ലാസ് നയിച്ചു. ആർ.എം.ഒ ഡോ. എം.ആശ , എ.ആർ.എം.ഒ ഡോ. സെൻ, നഴ്‌സിംഗ് സൂപ്രണ്ട് റസി ബേബി, ജെ.പി.എച്ച്.എൻമാരായ പ്രമീള, ഷൈനി എന്നിവർ സംസാരിച്ചു.