തിരിച്ചടി മുന്നറിയിപ്പ് ആവർത്തിച്ച് മോദി

Sunday 04 May 2025 12:13 AM IST

ന്യൂഡൽഹി: ഭീകരർക്കും അവരെ പിന്തുണയ്ക്കുന്നവർക്കുമെതിരെ ഇന്ത്യ ശക്തവും നിർണ്ണായകവുമായ നടപടി സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി മോദി. അംഗോളൻ പ്രസിഡന്റ് ജോവോ മാനുവൽ ഗോൺകാൽവ്സ് ലോറെൻകോയുമായുള്ള സംയുക്ത പത്രസമ്മേളനത്തിലാണ് ഭീകരതയ്‌ക്കെതിരായ നിലപാട് പ്രധാനമന്ത്രി ആവർത്തിച്ചത്. ഭീകരർക്കും പിന്തുണയ്ക്കുന്നവർക്കും എതിരെ ഉറച്ചതും നിർണ്ണായകവുമായ നടപടികൾ സ്വീകരിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. പ്രധാനമന്ത്രിക്ക് പിന്നാലെ മേയ് 9നുള്ള റഷ്യൻ വിജയാഘോഷ ചടങ്ങിൽ നിന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും പിൻമാറി

വ്യോമപ്രതിരോധ

സംവിധാനം വാങ്ങും

വ്യോമ പ്രതിരോധ സംവിധാനങ്ങൾ കൂടുതൽ വാങ്ങാനൊരുങ്ങി കരസേന. ശത്രുവിമാനങ്ങൾ, ഹെലികോപ്റ്ററുകൾ, ഡ്രോണുകൾ എന്നിവയെ തകർക്കുന്നതിനായി തോളിൽ വച്ച് പ്രവർത്തിപ്പിക്കാവുന്ന അടുത്ത തലമുറ 'വെരി ഷോർട്ട് റേഞ്ച് എയർ ഡിഫൻസ് സംവിധാനം' വാങ്ങാനുള്ള ടെൻഡറാണ് ഇന്ത്യൻ സൈന്യം പുറപ്പെടുവിച്ചത്. 'മെയ്‌ക്ക് ഇൻ ഇന്ത്യ' പദ്ധതിയിൽ ഉൾപ്പെടുത്തി 48 ലോഞ്ചറുകൾ, 85 മിസൈലുകൾ, അനുബന്ധ ഉപകരണങ്ങൾ എന്നിവ സൈന്യം ആവശ്യപ്പെട്ടിട്ടുണ്ട്.

പാക് മിസൈൽ പരീക്ഷണം

ഇന്ത്യ തിരിച്ചടിക്കാൻ ഒരുങ്ങുന്നുവെന്ന സൂചനകൾക്കിടെ കരയിൽ നിന്ന് കരയിലേക്ക് തൊടുക്കാവുന്ന 450 കിലോമീറ്റർ ദൂരപരിധിയുള്ള അബ്ദാലി ബാലിസ്റ്റിക് മിസൈൽ വിജയകരമായി പരീക്ഷിച്ചതായി പാകിസ്ഥാൻ അവകാശപ്പെട്ടു.

പാക് ജവാൻ പിടിയിൽ

പാക് ജവാനെ രാജസ്ഥാൻ അതിർത്തിയിൽ നിന്ന് ബി.എസ്.എഫ് പിടികൂടി. ഇന്ത്യൻ അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ ഇന്നലെ രാവിലെയോടെയാണ് പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്ത് വരുകയാണ്. പഹൽഗാം ആക്രമണത്തിന് പിന്നാലെ പഞ്ചാബിലെ ഫിറോസ്പൂർ അതിർത്തിയിൽ നിന്ന് ബി.എസ്.എഫ് ജവാൻ പൂർണം ഷായെ പാക് സൈന്യം പിടിച്ചുകൊണ്ടുപോയിരുന്നു. അതിർത്തി കടന്നുവെന്നാരോപിച്ചായിരുന്നു അറസ്റ്റ്. ഇയാളെ വിട്ടുകിട്ടാനുള്ള ചർച്ചകർ നടക്കുന്നതിനിടെയാണ് പാക് ജവാനെ ബി.എസ്.എഫ് പിടികൂടിയിരിക്കുന്നത്.

പാ​ക് ​യു​വ​തി​യു​മാ​യു​ള്ള​ ​വി​വാ​ഹം​: ജ​വാ​ന് ​ജോ​ലി​ ​ന​ഷ്ട​പ്പെ​ട്ടു

പാ​കി​സ്ഥാ​ൻ​ ​യു​വ​തി​യു​മാ​യു​ള്ള​ ​വി​വാ​ഹം​ ​മ​റ​ച്ചു​വ​ച്ച​തി​ന് ​സെ​ൻ​ട്ര​ൽ​ ​റി​സ​ർ​വ് ​പൊ​ലീ​സ് ​ഫോ​ഴ്‌​സ് ​(​സി.​ആ​ർ.​പി.​എ​ഫ്)​ ​ജ​വാ​നെ​ ​ജോ​ലി​ ​നി​ന്ന് ​പി​രി​ച്ചു​വി​ട്ടു.​ 41​-ാം​ ​ബ​റ്റാ​ലി​യ​നി​ലെ​ ​കോ​ൺ​സ്റ്റ​ബി​ളും​ ​ജ​മ്മു​ ​സ്വ​ദേ​ശി​യു​മാ​യ​ ​മു​നീ​ർ​ ​അ​ഹ​മ്മ​ദി​നെ​യാ​ണ് ​പി​രി​ച്ചു​വി​ട്ട​ത്.​ ​ജ​വാ​ന്റെ​ ​പ്ര​വൃ​ത്തി​ ​സേ​ന​യു​ടെ​ ​പെ​രു​മാ​റ്റ​ ​ച​ട്ട​ത്തി​ന് ​വി​രു​ദ്ധ​വും​ ​ദേ​ശീ​യ​ ​സു​ര​ക്ഷ​യ്ക്ക് ​ഹാ​നി​ക​ര​വു​മെ​ന്ന് ​ക​ണ്ടെ​ത്തി​യാ​ണി​ത്.​ ​തി​രി​കെ​ ​പാ​കി​സ്ഥാ​നി​ലേ​ക്ക് ​അ​യ​ക്ക​രു​തെ​ന്ന് ​ആ​വ​ശ്യ​പ്പെ​ട്ട് ​ജ​വാ​ന്റെ​ ​ഭാ​ര്യ​ ​മി​നാ​ൽ​ ​ജ​മ്മു​ ​കാ​ശ്മീ​ർ​ ​ഹൈ​ക്കോ​ട​തി​യെ​ ​സ​മീ​പി​ച്ചി​രു​ന്നു.​ ​ഇ​തി​ൽ​ ​കോ​ട​തി​ ​ഇ​ട​ക്കാ​ല​ ​ഉ​ത്ത​ര​വ് ​പു​റ​പ്പെ​ടു​വി​ച്ച​തോ​ടെ​ ​ജ​വാ​ന്റെ​ ​ഭാ​ര്യ​ക്ക് ​താ​ത്കാ​ലി​ക​മാ​യി​ ​ഇ​ന്ത്യ​യി​ൽ​ ​തു​ട​രാ​ൻ​ ​അ​നു​മ​തി​ ​ല​ഭി​ക്കു​ക​യും​ ​ചെ​യ്തു.​ ​വി​ഷ​യം​ ​കോ​ട​തി​യി​ൽ​ ​എ​ത്തി​യ​തോ​ടെ​യാ​ണ് ​ജ​വാ​നു​മാ​യി​ ​പാ​കി​സ്ഥാ​നി​ ​യു​വ​തി​യു​ടെ​ ​വി​വാ​ഹം​ ​ക​ഴി​ഞ്ഞ​ ​വി​വ​രം​ ​പു​റ​ത്ത​റി​യു​ന്ന​ത്.​ ​ഇ​തി​ന് ​പി​ന്നാ​ലെ​യാ​ണ് ​ജ​വാ​നെ​ ​സേ​ന​യി​ൽ​ ​നി​ന്ന് ​പി​രി​ച്ചു​വി​ട്ട​ത്.

രാ​ജ്യ​ത്തി​നാ​യി​ ​പോ​രാ​ട​ൻ​ ​അ​വ​സ​രം വേ​ണം​:​ ​മു​ൻ​ ​സൈ​നി​കൻ

വീ​ണ്ടും​ ​രാ​ജ്യ​ത്തി​നാ​യി​ ​പോ​രാ​ട​ൻ​ ​അ​വ​സ​രം​ ​ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ​ക​ര​സേ​ന​ ​മേ​ധാ​വി​ക്ക് 1971​ ​യു​ദ്ധ​ ​നാ​യ​ക​ന്റെ​ ​വൈ​കാ​രി​ക​ ​ക​ത്ത്.​ ​ക്യാ​പ്റ്റ​ൻ​ ​അ​മ​ർ​ ​ജീ​ത്ത് ​കു​മാ​റാ​ണ് ​ക​ത്ത് ​അ​യ​ച്ച​ത്.​ ​എ​ഴു​പ​ത്തി​യ​ഞ്ച് ​വ​യ​സു​കാ​ര​നാ​ണ് ​അ​ദ്ദേ​ഹം.​ ​ഒ​രാ​ൾ​ക്ക് ​സൈ​ന്യ​ത്തി​ൽ​ ​നി​ന്ന് ​വി​ര​മി​ക്കാം,​ ​എ​ന്നാ​ൽ​ ​അ​യാ​ളി​ലെ​ ​സൈ​നി​ക​ന് ​മ​ര​ണ​മി​ല്ല.​ ​ക​ര​സേ​ന​ ​അ​നു​വ​ദി​ച്ചാ​ൽ​ ​ത​നി​ക്കൊ​പ്പം​ ​നി​ര​വ​ധി​ ​പേ​ർ​ ​എ​ത്തും.​ ​ഭീ​ക​ര​ത​യ്ക്കെ​തി​രാ​യ​ ​പോ​രാ​ട്ട​ത്തി​ന് ​താ​ൻ​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ​ ​അ​നു​ഭ​വ​പ​രി​ച​യം​ ​ഉ​പ​യോ​ഗി​ക്കാ​നാ​കു​മെ​ന്നും​ ​ക​ത്തി​ൽ​ ​അ​ദ്ദേ​ഹം​ ​വ്യ​ക്ത​മാ​ക്കി.