അമരവിള ചെക്ക് പോസ്റ്റിൽ എം.ഡി.എം.എ പിടികൂടി

Sunday 04 May 2025 1:15 AM IST

നെയ്യാറ്റിൻകര: അമരവിള എക്‌സൈസ് ചെക്ക് പോസ്റ്റിൽ എം.ഡി.എം.എ പിടികൂടി.കൊല്ലം സ്വദേശി സുഹൈൽ നിസാറിനെയാണ് (23) വാഹന പരിശോധനയ്ക്കിടെ എം.ഡി.എം.എ കടത്തിക്കൊണ്ടുവന്ന കുറ്റത്തിന് പിടികൂടിയത്.ഇൻസ്‌പെക്ടർ പ്രവീൺ.സി.വിയുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ ബംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന വോൾവോ ബസിൽ നിന്നാണ് 190 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തത്.കേസെടുത്ത് തുടർ നടപടികൾക്കായി നെയ്യാറ്റിൻകര റേഞ്ച് ഓഫീസിന് കൈമാറി.

പ്രിവന്റീവ് ഓഫീസർമാരായ ദീപു.പി,മോൻസി, സിവിൽ എക്‌സ്‌സൈസ് ഓഫീസർമാരായ അലക്സ്.,ഗിരീഷ്.ബി,ഷിനിമോൾ.കെ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.