ഓട്ടോയിൽ കറങ്ങിനടന്ന് മദ്യവില്പന: ഒരാൾ അറസ്റ്റിൽ

Sunday 04 May 2025 1:35 AM IST

ആര്യനാട്: വെള്ളനാട്,അരുവിക്കര,ഉഴമലയ്ക്കൽ പ്രദേശങ്ങളിൽ ഓട്ടോറിക്ഷയിൽ കറങ്ങിനടന്ന് മദ്യവില്പന നടത്തിയയാളെ കൂവക്കുടിയിൽ നിന്ന് ആര്യനാട് എക്സൈസ് അറസ്റ്റ് ചെയ്തു.ഉഴമലയ്ക്കൽ പുതുക്കുളങ്ങര വട്ടപ്ലാവിള ജിജോ ഭവനിൽ അനിയെയാണ് (48) അറസ്റ്റ് ചെയ്തത്.ഇയാളുടെ കൈയിൽ നിന്ന് 20കുപ്പി മദ്യം,4900രൂപ, മദ്യവില്പന നടത്താനുപയോഗിച്ച ഓട്ടോറിക്ഷയും പിടിച്ചെടുത്തു.

അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ ഏലിയാസ് റോയി,വി.ഗിരീഷ്,പ്രിവന്റീവ് ഓഫീസർമാരായ ടി.വിനോദ്,എം.പി.ശ്രീകാന്ത് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.