ചന്ദനത്തടികളുമായി നാലുപേർ പിടിയിൽ
Sunday 04 May 2025 1:36 AM IST
റാന്നി : കാറിൽ വില്പനയ്ക്ക് കൊണ്ടുവന്ന 75 കിലോഗ്രാം ചന്ദ്രത്തടികൾ കരികുളം ഫോറസ്റ്റ് സ്റ്റേഷൻ ഉദ്യോഗസ്ഥരും റാന്നി ഫ്ലയിംഗ് സ്ക്വാഡ് ഉദ്യോഗസ്ഥരും ചേർന്ന് പിടികൂടി. റേഞ്ച് ഫോറസ്റ്റ് ഓഫീസർ ബി.ആർ.ജയന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ചുങ്കപ്പാറ - കോട്ടങ്ങൽ റോഡിലൂടെ ഫോർഡ് ഫിയസ്റ്റ കാറിൽ കൊണ്ടുവന്ന 10 ലക്ഷം രൂപ വിലമതിക്കുന്ന ചന്ദനത്തടികൾ പിടികൂടുകയായിരുന്നു. ഇടുക്കി ഉപ്പുതറ സ്വദേശി സുഭാഷ് കുമാർ (29), അയിരൂർ കാഞ്ഞിറ്റുകര അനിൽകുമാർ (49), റാന്നി പഴവങ്ങാടി ജോസ് (42), തടിയൂർ സ്വദേശി അനൂപ് എന്നിവരെ കസ്റ്റഡിയിലെടുത്തു.