കുട്ടികളുടെ നാടകം പ്രശംസ നേടി

Sunday 04 May 2025 1:13 AM IST

കുഴിക്കാട്ടശ്ശേരി: ആളൂർ പഞ്ചായത്തിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ഗ്രാമിക ദേശക്കാഴ്ച കലോത്സവത്തിന്റെ

രണ്ടാം ദിനത്തിൽ വേനൽമഴ നാടകക്കളരിയിലെ കുട്ടികൾ അവതരിപ്പിച്ച 'സസ്യബുക്ക്' നാടകം പ്രേക്ഷക പ്രശംസ നേടി. യുദ്ധം, പരിസ്ഥിതി ദുരന്തം, വർഗീയത തുടങ്ങിയ സാമൂഹ്യ വിഷയങ്ങൾ ഉയർത്തിക്കാട്ടിയ നാടകം സലീഷ് പത്മിനി സുബ്രഹ്മണ്യൻ രചനയും സംവിധാനവും നിർവഹിച്ചു. 40 കുട്ടികൾ അര മണിക്കൂർ നീണ്ട നാടകത്തിൽ അഭിനയിച്ചു. ബീന ആർ.ചന്ദ്രന്റെ 'ഒറ്റ ഞാവൽമരം', അടാട്ട് പഞ്ചമി തിയേറ്റേഴ്‌സിന്റെ 'പൊറാട്ട്' എന്നീ നാടകങ്ങളും അരങ്ങേറി. സംഗീത നാടക അക്കാഡമിസെക്രട്ടറി കരിവെള്ളൂർ മുരളി നാടകരാവ് ഉദ്ഘാടനം ചെയ്തു.

ഗ്രാമിക ദേശക്കാഴ്ച കലോത്സവത്തിൽ നാടക രാവ് സംഗീത നാടക അക്കാഡമി സെക്രട്ടറി കരിവെള്ളൂർ മുരളി ഉദ്ഘാടനം ചെയ്യുന്നു