മാധ്യമപ്രവർത്തക ദിനാചരണം

Sunday 04 May 2025 1:15 AM IST

മാള: കേരള ജേർണലിസ്റ്റ് യൂണിയൻ (കെ.ജെ.യു) ജില്ലാ കമ്മിറ്റിയുടെയും മാള മേഖലാ കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ

സ്വതന്ത്ര മാധ്യമ പ്രവർത്തക ദിനാചരണം സംഘടിപ്പിച്ചു. മാള പ്രസ് ക്ലബിൽ നടന്ന ചടങ്ങിൽ 'മാധ്യമ സ്വാതന്ത്ര്യം അന്നും ഇന്നും' എന്ന വിഷയത്തിൽ മാധ്യമ സെമിനാർ നടത്തി. ദൂരദർശൻ മുൻ വാർത്താ അവതാരകൻ ആർ.ബാലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. കെ.ജെ.യു ജില്ലാ പ്രസിഡന്റ് ടി.ജി.സുന്ദർലാൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ ഇ.പി.രാജീവ്, സെക്രട്ടറി ബിജോയ് പെരുമാട്ടിൽ, ഷാന്റി ജോസഫ് തട്ടകത്ത്, അംഗം ജോസ് വാവേലി, സ്റ്റാൻലി കെ.സാമുവൽ, എം.വി.പ്രകാശ്

എന്നിവർ പ്രസംഗിച്ചു.