അടുക്കളത്തോട്ടം പദ്ധതി ഉദ്ഘാടനം
Sunday 04 May 2025 1:16 AM IST
എരുമപ്പെട്ടി: എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് ജനകീയസൂത്രണ പദ്ധതിയുടെ ഭാഗമായി അടുക്കളത്തോട്ടം യൂണിറ്റ് മൺചട്ടികളുടെ ആദ്യഘട്ട വിതരണം ജില്ലാ പഞ്ചായത്തംഗം ജലീൽ ആദൂർ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സുമന സുഗതൻ അദ്ധ്യക്ഷത വഹിച്ചു. 130 ഗുണഭോക്താക്കൾക്കായി പോട്ടിംഗ് മിശ്രിതം നിറച്ച 25 മൺചട്ടികളും പച്ചക്കറി തൈകളുമാണ് ഒരു യൂണിറ്റിൽ വിതരണം ചെയ്യുന്നത്. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഷീജ സുരേഷ്, ഗ്രാമപഞ്ചായത്തംഗങ്ങളായ എം.കെ.ജോസ്, സുധീഷ് പറമ്പിൽ, ഇ.കെ.സുരേഷ്, കെ.ബി.ബബിത, എ.വി.വിജിത, എൻ.വി.രജനി എന്നിവർ സംസാരിച്ചു.