അപേക്ഷ ക്ഷണിച്ചു

Monday 05 May 2025 12:18 AM IST

വെച്ചൂർ: വെച്ചൂർ ഗ്രാമപഞ്ചായത്തിൽ കരാറടിസ്ഥാനത്തിൽ പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 20 - 30. സംസ്ഥാന സാങ്കേതിക പരീക്ഷാ കൺട്രോളർ / സാങ്കേതിക വിദ്യാഭ്യാസ ബോർഡ് നടത്തുന്ന മൂന്ന് വർഷത്തെ ഡിപ്ലോമ ഇൻ കമേഴ്സ്യൽ പ്രാക്ടീസ് (ഡി.സി.പി)/ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആന്റ് ബിസിനസ് മാനേജ്‌മെന്റ് അല്ലെങ്കിൽ ബിരുദവും ഒപ്പം ഒരു വർഷത്തിൽ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷനോ, പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷനോ പാസായിരിക്കണം. 7 ന് വൈകിട്ട് 5 നകം അപേക്ഷ സമർപ്പിക്കണം.