വേനൽ തുമ്പി കലാജാഥ

Monday 05 May 2025 12:19 AM IST

പൊൻകുന്നം:ബാലസംഘം വാഴൂർ ഏരിയ വേനൽതുമ്പി കലാജാഥയ്ക്ക് തുടക്കമായി.പൊൻകുന്നം ശാന്തിഗ്രാം സാംസ്‌കാരിക നിലയത്തിൽ ഏരിയ തല പര്യടനം സി.പി.എം വാഴൂർ ഏരിയ സെക്രട്ടറി വി.ജി.ലാൽ ഉദ്ഘാടനം ചെയ്തു. ഐ.എസ്. രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.ഗിരീഷ്.എസ്.നായർ, അഡ്വ.സി.ആർ.ശ്രീകുമാർ,വി.സമീര,പി.ജി.അശ്വിൻ, കെ.സേതുനാഥ്, രഞ്ജി രവീന്ദ്രൻ, ടി.എസ്.ശ്രീജിത്ത്, ബി.ഗൗതം,കെ.കെ.സന്തോഷ് കുമാർ, വി.ഡി.റെജി കുമാർ, എസ്.അനിൽ, ശ്രീജിത്ത് ശ്രീകുമാർ,മിനി സേതുനാഥ്, ആര്യ ലക്ഷ്മി, സതി സുരേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. ഇന്ന് രാവിലെ 10ന് കങ്ങഴ, രണ്ടിന് വെള്ളാവൂർ, മൂന്നിന് ചെറുവള്ളിയിൽ ജാഥ സമാപിക്കും.