ലഹരി വിരുദ്ധ ബോധവത്കരണം
Monday 05 May 2025 12:20 AM IST
നെടുംകുന്നം : നെടുകുന്നം ജംഗ്ഷനിൽ നടന്ന യുവദീപ്തി എസ്.എം.വൈ.എം നെടുംകുന്നം ഫൊറോനയുടെ ലഹരി വിരുദ്ധ ബോധവത്ക്കരണവും റാലിയും നടന്നു. കറുകച്ചാൽ എസ്.ഐ ജോൺസൺ ആന്റണി ഉദ്ഘാടനം ചെയ്തു. ഫൊറോന പ്രസിഡന്റ് നോയൽ പ്രേംസൺ അദ്ധ്യക്ഷത വഹിച്ചു. വികാരി ഫാ.വർഗീസ് കൈതപ്പറമ്പിൽ ലഹരി വിരുദ്ധ സന്ദേശം നൽകി. അമൽ ജെ. നെല്ലിക്കൻ, ബിപിൻ ജോസഫ്, സ്റ്റെഫിൻ ജോസഫ്, ജിയാ വിൽസൺ, അനീറ്റ ജോസഫ് എന്നിവർ പങ്കെടുത്തു. തുടർന്ന് നെടുംകുന്നം സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് ഹയർ സെക്കൻഡറി സ്‌കൂളിലേക്ക് റാലിയും നടന്നു.