മാതൃപൂജയും ഗുരുദേവ പ്രതിഷ്ഠ വാർഷികവും

Monday 05 May 2025 12:21 AM IST

വൈക്കം: എസ്.എൻ.ഡി.പി യോഗം 678ാം നമ്പർ പള്ളിപ്രത്തുശ്ശേരി ശാഖ പഴുതുവള്ളിൽ ക്ഷേത്രത്തിൽ പുതിയ അദ്ധ്യായന വർഷത്തിലേക്ക് കടക്കുന്ന കുട്ടികൾക്കായി മാതൃപൂജ നടത്തി. ആചാര്യൻ കെ.എൻ.ബാലാജി മുഖ്യകാർമ്മികനായിരുന്നു. ക്ഷേത്രത്തിലെ 15ാമത് ഗുരുദേവ പ്രതിഷ്ഠ വാർഷികവും ഗുരുകുലം പഠനകളരിയുടെ വാർഷികവും നടത്തി. ആർ.ശങ്കർ യൂത്ത്മൂവ്‌മെന്റിന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ ബോധവത്കരണ പരിപാടിയും, ലഹരിവിരുദ്ധ പ്രതിജ്ഞയും നടത്തി. എക്‌സൈസ് പ്രിവന്റീവ് ഓഫീസർ അശോക്. ബി.നായർ ബോധവത്കരണ ക്ലാസെടുത്തു. ശാഖ പ്രസിഡന്റ് സത്യൻ രാഘവൻ, വൈസ് പ്രസിഡന്റ് ആർ.മനോജ്, സെക്രട്ടറി വി.ആർ.അഖിൽ, വനിതാസംഘം പ്രസിഡന്റ് സ്മിത മനോജ്, സെക്രട്ടറി രമ ബാബു, യൂത്ത്മൂവ്‌മെന്റ് പ്രസിഡന്റ് സന്ദീപ് സന്തോഷ്, സെക്രട്ടറി എം.രാധാകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.